ഓഫ്‌ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ “തെളിമ”

March 06, 2022 - By School Pathram Academy

ഓഫ്‌ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ “തെളിമ” പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി വിഭാഗം.

സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.

ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകുന്നുണ്ട്. 2022 മാർച്ച് 1 മുതൽ 15 വരെയാണ് കാലയളവ്. തെളിമ പദ്ധതിയുടെ ഭാഗമായി ലാബ് @ ഹോം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ലാബിന്റെ അന്തരീക്ഷം വീട്ടിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്. ‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച്‌ 5 ന് ശനിയാഴ്ച്ച,പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി , കൊല്ലം ജില്ലയിലെ കുഴിത്തുറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു.