ഓരോ ദിവസവും പുതിയ തുടക്കമാവുക
പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ…
💐💐💐💐💐💐💐💐💐💐
🌸 സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും…
🌸 മഴയെക്കാള്‍ ഉപകാരിയാവുക, ചന്ദ്രനേക്കാള്‍ സൗന്ദര്യമുള്ളവരാകുക…
🌸 നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല…
🌸 കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക…
🌸 ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട് മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക…
🌸 വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത് കരഞ്ഞ് സമയം കളയരുത്.. അവന്റെ/അവളുടെ മുറിവുകള്‍ വേഗം പരിചരിക്കുക…
🌸 ഓരോ ദിവസവും പുതിയ തുടക്കമാവുക.. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കരുത്, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക…
🌸 നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട് എന്ന് ഉള്‍ക്കൊള്ളുക.. മനസ്സ് ശാന്തമാക്കുക…
🌸 ഏറ്റവും നീചമായ ശത്രുവാണ് നിരാശ, അതിന് മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്…
🌸 പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല.. ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്.
🌸 ഭക്ഷണം കുറക്കുക, ശരീരത്തിന് ആരോഗ്യമുണ്ടാകും…
🌸 പാപങ്ങള്‍ കുറക്കുക, മനസ്സിന് ആരോഗ്യമുണ്ടാകും…
🌸 ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന് ആരോഗ്യമുണ്ടാകും…
🌸 സംസാരം കുറക്കുക, ജീവിതത്തിന് ആരോഗ്യമുണ്ടാകും…
🌸 ജീവിതം തന്നെ കുറച്ചേയുള്ളൂ.. വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്…
🌸 മോശമായ നാവ് അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ് കൂടുതല്‍ പ്രയാസമുണ്ടാക്കുക…
🌸 മനസ് സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും… 😊