ഓരോ സ്കൂളിനും വ്യതിരിക്തമായി ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ

May 27, 2022 - By School Pathram Academy

ഓരോ സ്കൂളിനും വ്യതിരിക്തമായി ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ

ഓരോ സ്കൂളിനും കൃത്യമായ സ്കൂൾ പേര് ഉണ്ടായിരിക്കണം

• എല്ലാ സ്കൂളുകൾക്കും വ്യതിരിക്തമായ സ്കൂൾ കോഡ് ഉണ്ടായിരിക്കണം.

ഏത് തരത്തിൽപ്പെട്ട സ്കൂൾ ആണ് എന്നത് സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് – എൽ.പി യു.പി എച്ച് എസ് എച്ച്.എസ്.എസ് വി.എച്ച്.എസ്) സ്കൂളുമായി ബന്ധപ്പെട്ട നെയിംബോർഡ് ലെറ്റർപാഡ്, മറ്റ് ആശയവിനിമയ ഉപാധികളിൽ ഉണ്ടായിരിക്കണം.

• ടെലഫോൺ നമ്പർ, ഇ-മെയിൽ എന്നിവ ഉണ്ടായിരിക്കണം. മേൽപറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ബോർഡ് സ്കൂളിനു മുന്നിൽ പ്രദർശിപ്പിക്കേണ്ടതാണ് (മുൻവശത്തെ ചുവരിൽ ചെയിന്റ് ചെയ്തും പ്രദർശിപ്പിക്കാവുന്നതാണ്.

സ്കൂൾ സ്ഥാപിതമായ വർഷം, റവന്യൂ ജില്ല വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ഉപജില്ല. തദ്ദേ ശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, ബന്ധപ്പെട്ട ബി.ആർ.സി യുടെ പേര്, അധ്യാപകരുടെ എണ്ണം, വിദ്യാർത്ഥികളുടെ എണ്ണം എന്നിവ വ്യക്തതയോടു കൂടി പ്രസ്തുത ബോർഡിൽ രേഖ പ്പെടുത്തിയിരിക്കണം.

 

 

Category: News