സ്കൂളുകളിൽ ആന്റി നാർക്കോട്ടിക് ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് 10,000/- രൂപ വീതം അനുവദിച്ചു
ഉത്തരവ്
2023-2024 സാമ്പത്തിക വർഷം എക്സൈസ് വകുപ്പിന് പദ്ധതിയിനത്തിൽ 2039- എക്സൈസ് എന്ന ശീർഷകത്തിൽ അനുവദിച്ചിട്ടുള്ള തുക വിനിയോഗിക്കുന്നതിനായി ഭരണാനുമതി നൽകുന്നതിലേയ്ക്കായി പരാമർശം (1) പ്രകാരം എക്സൈസ് കമ്മീഷണർ ശുപാർശ സമർപ്പിക്കുകയുണ്ടായി.
2) 2023-2024 സാമ്പത്തിക വർഷം പദ്ധതിയിനത്തിൽ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നും ഇ-ലാംസിൽ പോസ്റ്റ് ചെയ്തിട്ടുള്ള തുക കിഴിച്ച് ബാക്കി തുകയ്ക്ക് പുതുക്കിയ പ്രൊപ്പോസൽ സമർപ്പിക്കണമെന്നുള്ള 19.04.2023 ന് കൂടിയ വർക്കിംഗ് ഗ്രൂപ്പ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ,2023-24 സാമ്പത്തിക വർഷത്തിൽ 2039-00-001-88-വിമുക്തി”ശീർഷകത്തിൽ പദ്ധതിയിനത്തിൽ വകയിരുത്തിയിട്ടുള്ള 943 ലക്ഷം രൂപയിൽ ഇ-ലാംസ് റിലീസിംഗിനായി സമർപ്പിച്ചിട്ടുള്ള 6,36,157/-രൂപയും, കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് മൈതാനത്ത് സംഘടിപ്പിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവൽ എന്ന പരിപാടിയ്ക്ക് വിമുക്തി പരസ്യം നൽകിയ വകയിൽ ചെലവഴിക്കുന്നതിന് അനുമതി നൽകിയ 5 ലക്ഷം രൂപയും കിഴിച്ച് ബാക്കി തുകയായ 9,31,63,843 – രൂപയിൽ,സ്കൂളുകളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബുകളുടെ ശക്തിപ്പെടുത്തൽ എന്ന ഇനത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുന്നതിലേയ്ക്കായി പരാമർശം (3) പ്രകാരം എക്സൈസ് കമ്മീഷണർ ശുപാർശ സമർപ്പിക്കുകയുണ്ടായി. ആയതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
സ്കൂളുകളിൽ ആന്റി നാർക്കോട്ടിക് ക്ലബുകളുടെ ശക്തിപ്പെടുത്തൽ = Rs. 50 ലക്ഷം
വിദ്യാർത്ഥികളുടെ ശ്രദ്ധ അനഭിലഷണീയ പ്രവണതകളിലേക്ക് പോകാതിരിക്കുന്നതിനും, കായിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളിൽ താൽപര്യം ജനിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ ആന്റി നാർക്കോട്ടിക്ക് ക്ലബ്ബുകളിൽ കായിക ടീമുകൾ രൂപീകരിക്കുന്നതിന് വിമുക്തി മിഷൻ ലക്ഷ്യമിടുന്നു. 2023-24 വർഷം 500 സ്കൂളുകളിൽ ആന്റി നാർകോട്ടിക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിമുക്തി സ്പോർട്സ് ടീം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കായിക പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതാണ്. ഒരു വർഷത്തിൽ സ്പോർട്സ് ഈവന്റുകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനും കായിക ടീമുകൾ രൂപീകരിക്കുന്നതിനുളള ചെലവുകൾക്കുമായി 50 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു. (ഓരോ ക്ലബ്ബിനും 10,000/- രൂപ). ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ ശ്രദ്ധ സ്പോർട്സിലേക്ക് വഴി തിരിച്ചുവിടുകയും അവരുടെ ഊർജ്ജത്തെ ഒരു നല്ല പ്രവർത്തനമാക്കി മാറ്റുകയും ചെയ്യാം.
സ്കൂളുകളുടെ എണ്ണം – 500
ഓരോ സ്കൂളിനും അനുവദിക്കുന്ന തുക 10000/-
ആകെ തുക – 50,00,000/-
3) പ്രസ്തുത പ്രവർത്തനങ്ങൾക്ക് മറ്റ് വകുപ്പുകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാത്ത സ്കൂളുകളിലേക്ക് ഈ ഇനത്തിൽ അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതാണ് എന്ന് എക്സൈസ് കമ്മിഷണർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
4) സർക്കാർ പരാമർശം (3) പ്രകാരമുള്ള ശുപാർശ വിശദമായി പരിശോധിച്ചു. 2023- 2024 സാമ്പത്തിക വർഷം എക്സൈസ് വകുപ്പിന് 2039-00-001-88- Pv വിമുക്തി’ എന്ന ശീർഷകത്തിൽ പദ്ധതിയിനത്തിൽ വകയിരുത്തിയിട്ടുള്ള 943 ലക്ഷം രൂപയിൽ, ഇ- ലാംസ് റിലീസ് അനുവദിക്കേണ്ട 6,36,157/-രൂപയും, ഹാപ്പിനെസ്സ് ഫെസ്റ്റിവൽ എന്ന പരിപാടിയ്ക്ക് വിമുക്തി പരസ്യം നൽകിയ വകയിൽ ചെലവഴിക്കാൻ അനുമതി നൽകിയ 5 ലക്ഷം രൂപയും കിഴിച്ച്, ബഡ്ജറ്റ് പ്രൊവിഷനിൽ ബാക്കിയുള്ള തുകയായ 9,31,63,843 -രൂപയിൽ, സ്കൂളുകളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബുകളുടെ ശക്തിപ്പെടുത്തൽ എന്ന ഇനത്തിന്, കായിക ഉപകരണങ്ങൾക്ക് മറ്റു വകുപ്പുകളിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യത കൂടി പരിശോധിച്ചതിന് ശേഷം മാത്രമേ പ്രസ്തുത പ്രവൃത്തിയ്ക്ക് തുക അനുവദിക്കാവൂ എന്ന നിബന്ധനയോടെ 50,00,000/- രൂപയുടെ (അമ്പത് ലക്ഷം രൂപ മാത്രം) ഭരണാനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
– പൊതുവ്യവസ്ഥകൾ
1. സ്റ്റോർ പർച്ചേസ് മാന്വലിലെ നിലവിലുള്ള ചട്ടങ്ങളും നിർദേശങ്ങളും പാലിച്ചു കൊണ്ട് സുതാര്യമായ രീതിയിൽ മാത്രമേ ജോലികളും,വാങ്ങലുകളും നടത്താവൂ.
2.ബന്ധപ്പെട്ട ശീർഷകത്തിലെ ഫണ്ട് ലഭ്യതയ്ക്ക് വിധേയമായി മാത്രമേ ചെലവ് നടത്താവു. അധികഫണ്ട് യാതൊരു വിധത്തിലും അനിവദിക്കുന്നതല്ല.
3.ഭരണാനുമതി അനുസരിച്ചുള്ള രീതിയിൽ തന്നെയാണ് ഫണ്ട് ചെലവഴിക്കുന്നത് എന്നത് എക്സൈസ് കമ്മീഷണർ ഉറപ്പുവരുത്തേണ്ടതാണ്.