ഓൺലൈൻ ക്ലാസ്സുകൾക്ക് വിടചൊല്ലി
ഓൺലൈൻ ക്ലാസ്സുകൾക്ക് വിടചൊല്ലി കുട്ടികൾ സ്കൂളുകളിൽ.
ഒന്നു മുതൽ പത്തുവരെ മുഴുവൻ ക്ലാസിലേയും കുട്ടികൾ വൈകിട്ട് നാലു വരെ സ്കൂളുകളിൽ നേരിട്ട് പഠനം ആരംഭിച്ചു. തീർക്കാനുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാനുള്ള തിരക്കിലാണ് അധ്യാപകർ.
വാർഷിക പരീക്ഷാ തയ്യാറെടുപ്പിൽ കുട്ടികളും. സ്കൂൾ ശുചീകരണം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ ശ്രമത്തിലൂടെ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു.
കോവിഡ് കുറഞ്ഞെങ്കിലും സ്കൂളുകളിൽ ജാഗ്രത കൈവിടരുതെന്ന് അധികൃതർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണ വിതരണവും തിങ്കളാഴ്ച ആരംഭിച്ചു. പാഠഭാഗങ്ങളില്‍ തൊണ്ണൂറു ശതമാനവും ഓണ്‍ലൈനില്‍ ഇതിനകം എടുത്തു കഴിഞ്ഞു. ശേഷിക്കുന്നവ തീര്‍ക്കാന്‍ പ്രത്യേക ടൈം ടേബിള്‍ ക്രമീകരിച്ചിട്ടുണ്ട്. പൊതു അവധിയില്ലാത്ത ശനിയാഴ്ചകളിലും സ്കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.