ഓൺലൈൻ ജോബ് ഓഫറുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിങ്ങൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകാം

June 15, 2022 - By School Pathram Academy

പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുക തട്ടിയ ഓൺലൈൻ തട്ടിപ്പു സംഘത്തെ തൃശൂർ സിറ്റി സൈബർ പൊലീസ് ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.

 

ഈസ്റ്റ് ഡൽഹി ഷക്കർപൂർ നെഹ്രു എൻക്ലേവ് സ്‌കൂൾ ബ്ലോക്കിൽ താമസിക്കുന്ന സൂരജ് (23), ഡൽഹി ഫസൽപൂർ മാൻഡവല്ലി സ്വദേശി വരുൺ (26), വിശാഖപട്ടണം മുലഗഡേ ഹൗസിംഗ് കോളനിയിലെ ജേക്കബ്ബ് രാജ് (22) എന്നിവരാണ് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും അറസ്റ്റിലായത്.

 

പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, പെൻഡ്രൈവ് എന്നിവ പരിശോധിച്ചതോടെ, വിമാനകമ്പനികളുടേതടക്കം ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളുടെ പേരിലും ലെറ്റർഹെഡും വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിവരുന്നതെന്ന് വ്യക്തമായി. വിവിധ സംസ്ഥാനങ്ങളിലെ ഷോറൂമുകളിലാണ് ഇവർ ജോലി വാഗ്ദാനം ചെയ്യുന്നത്.

 

രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പേരുകളോട് സാമ്യമുള്ള വ്യാജ ഇ-മെയിൽ വിലാസങ്ങളും, വെബ്‌സൈറ്റുമുണ്ടാക്കുകയാണ് ഇവരുടെ രീതി. ഇത്തരം ഇ-മെയിലുകളിൽ നിന്നും ഉദ്യോഗാർത്ഥികളുടെ ഇ മെയിലിലേക്ക് ജോലി വാഗ്ദാനം ചെയ്ത് സന്ദേശമയക്കുന്നു. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചായിരിക്കും ജോലി വാഗ്ദാനം. ഇതിനായി സ്ഥാപനങ്ങളുടെ പേരിൽ ലെറ്റർപാഡും, രേഖകളും വ്യാജമായി സൃഷ്ടിക്കുന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് വിശ്വാസവുമാകും. ഇമെയിലിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന ഉദ്യോഗാർത്ഥികളെ, വിശ്വസിപ്പിക്കാനായി ഓൺലൈൻ ഇന്റർവ്യൂവും ടെസ്റ്റും വരെ ഇവർ നടത്തുന്നുണ്ട്.

 

ഇരകളെ കിട്ടിയാൽ അഡ്മിഷൻ ഫീസ്, ട്രെയിനിംഗ് ചാർജ് തുടങ്ങിയവയ്ക്കായി ചെറിയ തുകകൾ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറയുന്നു. നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്നു. ചെറിയ തുകകളായതിനാൽ, പലരും പരാതി നൽകാറില്ല.

 

ഓൺലൈൻ ജോബ് ഓഫറുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിങ്ങൾ സാമ്പത്തിക ചൂഷണത്തിന് വിധേയരാകാം.

 

#keralapolice

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More