ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ നിങ്ങളുടെ പണം അക്കൗണ്ടിൽ നിന്നും നഷ്ടമാവുകയും തട്ടിപ്പിനിരയായെന്ന് ബോധ്യമാവുകയും ചെയ്താൽ ഉടൻ …
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ നിങ്ങളുടെ പണം വീണ്ടെടുക്കാൻ 48 മണിക്കൂറിനകം 1930ൽ അറിയിക്കുക
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ നിങ്ങളുടെ പണം അക്കൗണ്ടിൽ നിന്നും നഷ്ടമാവുകയും തട്ടിപ്പിനിരയായെന്ന് ബോധ്യമാവുകയും ചെയ്താൽ ഉടൻ 1930 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. തട്ടിപ്പിന് ഇരയാവരുടെ പണം നഷ്ടപ്പെടുന്നത് എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) തടയുവാനുള്ള സേവനമാണ് ഹെൽപ്പ് ലൈൻ നമ്പറിൽ നിന്നും ലഭ്യമാക്കുന്നത്.
പോലീസ് ആസ്ഥാനത്ത് കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച കേന്ദ്ര സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ എട്ടുമാസത്തിനകം അയ്യായിത്തോളം പരാതികളാണ് ലഭിച്ചത്. ഇത്തരത്തിൽ പല തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുമായിരുന്ന രണ്ടരക്കോടിയോളം രൂപ തടയുവാനും വീണ്ടെടുക്കുക്കാനുമായി.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള പരാതികളും വിവരങ്ങളും സൂചനകളും നിങ്ങൾക്ക് നാഷണൽ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in/ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
#keralapolice #cybercrimehelpline