കണ്ണട അലവൻസ് ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ
കണ്ണട അലവൻസ് ലഭിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ
കണ്ണട വാങ്ങിയ ഒറിജിനൽ ബിൽ ( പുറകിൽ paid by me എന്ന് എഴുതി ജീവനക്കാരൻ ഒപ്പിട്ടത്),
5 വർഷത്തിൽ ഒരിക്കൽ മാത്രം ആണ് ലഭിക്കുന്നത്.
തുക ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുന്നത് കൂടാതെ സ്വന്തം ആവശ്യത്തിന് വേണ്ടി ആണ് എന്നും എഴുതി ഒരു declaration ഉം നൽകിയാൽ മതി.
തുക പാസ്സ് ആയി അലോട്ട്മൻ്റ് ലഭ്യം ആകുന്ന മുറക്ക് ബിൽ സ്പാർ്കിൽ നിന്നും prepare ചെയ്യാവുന്നത് ആണ്.
1500/- രൂപ ആണ് തുക. GO P 27/2021/FIN DATED 10/02/2021 ഉത്തരവ് കാണുക.
പാസ്സ് ആക്കി അലോട്മെന്റ് വരുന്ന മുറക്ക് സ്പാർക്ക് വഴി ബിൽ മാറാം. പാസ്സ് ആക്കുന്ന അഥോറിറ്റി ക്ക് തന്നെ അലോട്മെൻ്റ് അനുവദിച്ച് തരുന്നതിന് വേണ്ടി അപേക്ഷ അയക്കുക.
സർവീസ് ബുക്കിൽ ഇത് റണ്ണിംഗ് എന്ട്രി ആയി ചേർക്കണം.
Essentiality certificate ആവശ്യം ഇല്ല.
GO P 197/2015/ H and FWD dated 10/9/2015 ആണ് റഫറൻസ് GO.
SPARK ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടി സ്പാർക്ക് ബിൽ + പ്രോസീഡിങ്സ് + ഒറിജിനൽ ബിൽ ( പുറകിൽ paid by me എന്ന് എഴുതി ജീവനക്കാരൻ ഒപ്പിട്ടത്) ഇത്രയും ആണ് ട്രഷറിയിൽ നൽകേണ്ടത്.
accounts – claim entry – medical reimbursement/medical advance settlement എന്ന ഓപ്ഷൻ വഴി ബിൽ എടുക്കാം.
സ്പാർക്ക് ബിൽ proceedings bill എന്നിവ ട്രഷറിയിൽ സമർപ്പിക്കുക.