കണ്ണൂർ ജില്ലയിലെ എരമം നോർത്ത് എൽ പി സ്കൂൾ പ്രീ പ്രൈമറി അധ്യാപികയെ പരിചയപ്പെടാം

August 30, 2024 - By School Pathram Academy

Chandralekha PP

Pre-primary teacher 

Eramam North School,Eramam

Payyanur sub.

Kannur

2007 മുതൽ Little flower nursery school ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. 2017മുതൽ തികച്ചും ഗ്രാമ പ്രദേശമായ എരമം നോർത്ത് എൽ.പി.സ്കൂളിൽ ചേർന്നൂ. ആദ്യമായി, അമ്മയിൽ നിന്ന് അകന്ന് സ്കൂളിൽ എത്തിയ കുഞ്ഞു മക്കളെ ടീച്ചറമ്മ എന്ന് രീതിയിൽ ഏറെ സ്നേഹിച്ച്, ലാളിച്ച്, പരിചരിച്ച് പാട്ടും കഥയുമായി ആടിയും പാടിയും ദിവസങ്ങൾ കൊണ്ട് അവരെ സ്കൂൾ അന്തരീക്ഷത്തിലേക്ക് കൊണ്ടു വരുന്നു.

കുഞ്ഞു വിരലുകൾ പെൻസിലിനെ സ്നേഹിച്ച് വരയ്ക്കാനുംഎഴുതാനും , നിറം നൽകാനുംഅതിൽ മക്കൾ സന്തോഷിക്കുകയും , ക്രമേണ കുഞ്ഞു മക്കൾ കലാ-കായിക മേളയിൽ അവരുടേതായ സ്ഥാനം നേടിയെടുക്കാൻ പ്രാപ്തരാകുന്നു. കുഞ്ഞു മക്കളുടെ കളി യും ചിരിയും കൊഞ്ചലും, വാശിയും എല്ലാം മനസ്സിന് ഒരുപാട് കുളിർമ നൽകുന്നു.

സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് അസംബ്ലി, ഗണിത അസംബ്ലി,ബാലസമാജം എന്നിവ stage fear മാറ്റാൻ സഹായിക്കുന്നു. ക്ലാസ്സ് മുറി പഠനത്തിന് അപ്പുറം കുട്ടികളെ വയൽ, തോട് എന്നിവ കാട്ടി കൊടുത്തുള്ള പഠനത്തിന് അവസരം ഒരുക്കുന്നു. കെ.ജി കുട്ടികൾക്ക് അവർക്ക് സ്വയം എടുത്തു വായിക്കാനുള്ള ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട് (കളിക്കുടുക്ക, മിന്നാമിന്നി, ബാല ഭൂമി…)ഗൃഹസന്ദർശനം നടത്താറുണ്ട്.

സ്കൂളിൽ പച്ചക്കറി കൃഷി, നെൽകൃഷി നടത്തി വരാറുണ്ട്. അതുകൊണ്ട് തന്നെ പുത്തരിത്സവം നടത്തി വരുന്നു. അന്യം നിന്ന പോകുന്ന കാർഷിക സംസ്കൃതി എന്താണെന്ന് മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്നു,നാട്ടിപാട്ട്, കൊയ്ത്തുപ്പാട്ട് എന്നിവ കേൾക്കാൻ അവസരം ലഭിക്കുന്നു.

വിവിധ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പരിശീലനം നൽകി വരുന്നൂ. പഞ്ചായത്ത്, സബ് ജില്ലാ കലോത്സവങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ സജ്ജമാക്കി വിജയം നേടാൻ കഴിഞ്ഞു. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ വരുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. 1999 ൽ കന്യാകുമാരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന National Integration camp ൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

കുടുംബശ്രീ, വനിതാ സ്വാശ്രയ സംഘം എന്നിവയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.ശുചീകരണ, കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചിട്ടുണ്ട്.സമ്പൂർണ്ണ സാക്ഷരത യത്നത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടിയിൽ (കലാ) അംഗമായിരുന്നു.കമ്പ്യൂട്ടർ സാക്ഷരതാ മിഷന്റെ പ്രേരക് ആയി പ്രവർത്തിച്ചു.