കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം

June 02, 2022 - By School Pathram Academy

പ്രധാനമന്ത്രി മത്സ്യ സംമ്പദ് യോജന പദ്ധതി(പി.എം.എം.എസ്.വൈ)യുടെ തിരുവനന്തപുരം ജില്ലാതല മോണിറ്ററിംഗിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. പ്രതിമാസവേതനം 40,000 രൂപ. ഫിഷറീസ് സയന്‍സ്, സുവോളജി, മറൈന്‍ ബയോളജി, മറൈന്‍ സയന്‍സ്, ഫിഷറീസ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഫിഷറീസ് & അക്വാകള്‍ച്ചര്‍ മേഖലയിലെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭിലഷണീയം. പ്രായ പരിധി 35 വയസ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധത്തില്‍ അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി.ഒ, കമലേശ്വരം, തിരുവനന്തപുരം- 695009. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2464076.

Category: Job Vacancy

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More