കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു

October 03, 2022 - By School Pathram Academy

കൊല്ലം കേന്ദ്രീയ വിദ്യലയത്തില്‍ ബാലവാടിക ക്ലാസുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

അംഗീകൃത ബോര്‍ഡുകളില്‍ നിന്നും 50 ശതമാനം മര്‍ക്കില്‍ കുറയാത്ത പ്ലസ്.ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത, എന്‍.സി.റ്റി.ഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നും നഴ്‌സറി ടീച്ചര്‍/പ്രീ- സ്‌കൂള്‍ / ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷനില്‍ ഏതെങ്കിലും രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയോ അല്ലെങ്കില്‍ നഴ്‌സറിയില്‍ ബി.എഡ് എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 18-65 വയസ്. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് അഭിമുഖത്തിന് മുന്‍പ് സ്‌ക്രീനിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ ഒമ്പത് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kollam.kvs.ac.in ഫോണ്‍ 0474- 2799494, 2799696. #walkininterview #kollam #prdkerala

Category: Job VacancyNews