കരുതലോടെ ശ്രദ്ധിക്കാം കുഞ്ഞു മക്കളെ

September 02, 2022 - By School Pathram Academy

കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന അത്യന്തം വേദനാജനകമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പിഞ്ചോമനയ്ക്ക് പ്രണാമം.ആ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

കുട്ടിക്കളിയല്ല കുട്ടികളുമൊത്തുള്ള യാത്രകൾ എന്ന് തലക്കെട്ടിൽ രണ്ട് ഭാഗങ്ങളായി വന്ന പോസ്റ്റുകൾ വീണ്ടും ശ്രദ്ധിക്കാം . വീട്ടിൽ നിന്ന് വാഹനം സ്റ്റാർട്ട് ചെയ്ത് എടുക്കുന്ന സമയത്ത് ദാരുണമായ ഇത്തരം അപകടങ്ങൾ നടക്കുന്നത് ആദ്യമായല്ല. ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചേ മതിയാവൂ. പ്രത്യേകിച്ച് 5 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ വീട്ടിലോ തൊട്ടടുത്ത വീടുകളിലോ ഉണ്ടെങ്കിൽ ……

🚸പാർക്ക് ചെയ്ത വാഹനമെടുക്കുന്നതിന് മുൻപ് വാഹനത്തിനു ചുറ്റും ഒന്ന് നടന്ന് നോക്കുക. ഒന്നുമറിയാതെ ഒരു പക്ഷേ കുട്ടികൾ വണ്ടിക്കരികിൽ കളിക്കുന്നുണ്ടാവാം.

🚸 ജോലിക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ പോകുമ്പോൾ റ്റാറ്റാ പറയാനും ഉമ്മ കൊടുക്കാനും കുട്ടികൾ വാഹനത്തിനടുത്തേക്ക് ഒറ്റയ്ക്ക് പോകാൻ അനുവദിക്കരുത് ….

🚸ഇരുചക്രവാഹനങ്ങളിൽ യാത്ര ആരംഭിക്കാൻ നേരത്ത് കുഞ്ഞുങ്ങളെ ഇരുത്തി ( കരച്ചിൽ ഒഴിവാക്കാൻ ) സ്റ്റാർട്ട് ചെയ്യുകയും വെറുതെ ആക്സിലറേറ്റർ, ഹോൺ എന്നിവ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ശീലം ഒഴിവാക്കുക. പോകാൻ നേരം കുട്ടിയെ താഴെ ഇറക്കിയാലും ഒരു പക്ഷേ ആക്സിലേറ്ററിൽ നിന്നു പിടി വിടാതെ വരികയും വണ്ടി നല്ല വേഗതയിൽ മുന്നോട്ടു നീങ്ങി അപകടം ഉണ്ടാവാനും സാധ്യത ഉണ്ട്, പ്രത്യേകിച്ച് ഗിയർ ഇല്ലാത്ത വണ്ടി കളിൽ .

🚸കുട്ടികളെ പേടിപ്പിക്കാനായി വണ്ടി കുട്ടികൾക്ക് നേരെ പിടിച്ച് റേയ്സ് ചെയ്യുന്ന ശീലവും ഒഴിവാക്കേണ്ടതാണ്.

🚸കാർ പിറകിലോട്ട് എടുക്കുമ്പോൾ കുട്ടികൾ മുറ്റത്ത് ഇല്ല എന്ന് ഉറപ്പാക്കുക.

🚸കുട്ടികളെ മാത്രം കാറിൻ്റെ പിറകിൽ ഇരുത്തേണ്ടി വരുമ്പോൾ നിർബന്ധമായും “ചൈൽഡ് ലോക്ക് ” ലോക്ക് പൊസിഷനിൽ ഇടുക.

🚸കരച്ചിൽ ഒഴിവാക്കാൻ കുട്ടികളെ ഡ്രൈവറുടെ മടിയിൽ ഇരുത്തി വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശീലം ഒഴിവാക്കുക. പിന്നീട് മാറ്റാൻ പറ്റാത്ത ശീലമായി അത് മാറും.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More