കലക്ടർമാർ നൽകുന്ന പട്ടിക പ്രകാരം ഓരോ കേന്ദ്രീയ വിദ്യാലയത്തിലും 10 വിദ്യാർഥികൾക്കാകും പ്രവേശനം

April 26, 2022 - By School Pathram Academy

തിരുവനന്തപുരം

കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വോട്ട റദ്ദാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. കോവിഡിൽ അച്ഛനമ്മമാർ നഷ്ടമായ കുട്ടികൾക്ക്‌ പ്രവേശനം സൗജന്യമാക്കി. കലക്ടർമാർ നൽകുന്ന പട്ടിക പ്രകാരം ഓരോ കേന്ദ്രീയ വിദ്യാലയത്തിലും 10 വിദ്യാർഥികൾക്കാകും പ്രവേശനം. വിദ്യാഭ്യാസമന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കൾ, വിരമിച്ച കെവി ജീവനക്കാരുടെ മക്കൾ, പേരക്കുട്ടികൾ, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാന്റെ ക്വോട്ട എന്നിവയും റദ്ദാക്കി.

അധ്യാപകരുടെയും ജീവനക്കാരുടെയും മക്കൾക്കുള്ള ക്വോട്ട പ്രതിഷേധത്തെതുടർന്ന്‌ നിലനിർത്തി. പുതിയ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടി ഒരു മാസംകൂടി ദീർഘിപ്പിച്ചേക്കും. മാർഗനിർദേശം https://kvsangathan.nic.in വെബ്‌സൈറ്റിലുണ്ട്‌.

Category: News