കലാമിന്റെ പുസ്തകം വിദ്യാർഥികൾക്ക് വിജയമന്ത്രങ്ങൾ പ്രകാശനം ചെയ്തു

July 24, 2022 - By School Pathram Academy

കലാമിന്റെ പുസ്തകം വിദ്യാർഥികൾക്ക് വിജയമന്ത്രങ്ങൾ പ്രകാശനം ചെയ്തു

 

കോഴിക്കോട്: എ.പി.ജെ അബ്ദുല്‍ കലാമിന്റെ വേറിട്ട ചിന്തകളെ കുറിച്ചുള്ള പുസ്തകം വിദ്യാർഥികൾക്ക് വിജയ മന്ത്രങ്ങൾ പ്രകാശിതമായി.

കോഴിക്കോട് പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ശുഹൈബ തേക്കിൽ എഡിറ്ററായ പുസ്തകം പി.കെ പാറക്കടവ് ബൈജു സി പി ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

 

രാമേശ്വരത്തെ പത്രവിതരണക്കാരന്‍ പയ്യന്‍ രാജ്യത്തെ പ്രഥമ പൗരനോളം വളര്‍ന്ന കഥമാത്രമല്ലിത്. വിശ്വാസം കൊണ്ടു വിധിയെപ്പോലും മാറ്റിത്തീര്‍ക്കാന്‍ സാധിക്കുമെന്നു തെളിയിച്ചതിന്റെ വഴിയടയാളങ്ങളാണ്. അദ്ദേഹം ഏറെ സ്‌നേഹിച്ചത് വിദ്യാര്‍ഥികളെയാണ്. കൂടുതല്‍ സംവദിച്ചതും അവരോടാണ്. കലാം കുട്ടികള്‍ക്കായി നല്‍കാന്‍ കാത്തുവെച്ച മഹത്തായ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്.

 

വിദ്യാര്‍ഥികള്‍ക്ക് വിജയ മന്ത്രങ്ങള്‍ എന്ന തലക്കെട്ടുപോലെ തന്നെയാണതിലെ ആശയങ്ങളും. എന്നാല്‍ അധ്യാപകര്‍ക്കും കുട്ടികൾക്കും ഒരുപോലെ പ്രചോദനമായ പുസ്തകത്തിന്റെ എഡിറ്റർ നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിലെ അധ്യാപികയായ ശുഹൈബ തേക്കിലാണ്.

ചടങ്ങിൽ ഹംസ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. കെ.ഇ എൻ കുഞ്ഞഹമ്മദ്, കൽപ്പറ്റ നാരായണൻ , പി.കെ ഗോപി, ശുഹൈബതേക്കിൽ സംബന്ധിച്ചു.

ശരീഫ് കാപ്പാട് സ്വാഗതവും

ഷാജി കീഴരിയൂർ നന്ദിയും പറഞ്ഞു.

Category: News