കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനം ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്ത് അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു

April 18, 2022 - By School Pathram Academy

ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി ഇ ഡി കണ്ടുകെട്ടി

 

കള്ളപ്പണം വെളുപ്പിക്കല്‍: ആംവേ ഇന്ത്യയുടെ 757 കോടിയുടെ ആസ്തി ഇ ഡി കണ്ടുകെട്ടി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇ ഡി പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനം ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ആംവേയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളില്‍ നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ശൃംഖലയുടെ മറവിലാണ് കമ്പനി തട്ടിപ്പുനടത്തിയതെന്ന് ഇ ഡി പറയുന്നു. പൊതുവിപണിയില്‍ ലഭ്യമായ ഇതര ജനപ്രിയ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്നും വസ്തുതകള്‍ അറിയാത്ത പൊതുജനങ്ങളെ പറ്റിച്ച് കമ്പനിയില്‍ അംഗങ്ങളായി ചേര്‍ത്ത് അമിത വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു.

ഉത്പന്നങ്ങള്‍ വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും ശൃംഖലയിലെ മറ്റ് അംഗങ്ങള്‍ക്ക് സമ്പന്നരാകാനുമാണെന്നും ഇ ഡി ആരോപിക്കുന്നു.

Category: News

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More