കാക്കനാട് എം എ എച്ച് എസിലെ പൂർവ്വ വിദ്യാർത്ഥികളുടെ 2000 മില്യനിയം ബാച്ച് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടിയെ ആദരിച്ചു. സ്കൂളിന് സീലിംഗ് ഫാനും സമ്മാനിച്ചു
കാക്കനാട് എം എ എച്ച് എസിലെ പൂർവ്വ വിദ്യാർത്ഥികളുടെ 2000 മില്യനിയം ബാച്ച് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടിയെ ആദരിച്ചു. സ്കൂളിന് സീലിംഗ് ഫാനും സമ്മാനിച്ചു.
കാക്കനാട് മാർ അത്തപ്പനേഷ്യസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 2000 ബാച്ച്- മില്ലനിയം ടീം കഴിഞ്ഞ അധ്യയനവർഷത്തിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥി അഭിനവിനെ ആദരിച്ചു. ക്യാഷ് അവാർഡും മെമെന്റോയും നൽകി. യോഗത്തിൽ സ്കൂൾ മാനേജർ പീറ്റർ കെ കുര്യൻ, സ്കൂൾ അഡ്മിനിസ്ട്രസ് പൂർവവിദ്യാർത്ഥികളായ രാഗേഷ് ,ഷമീർ ,സിയാദ് ,ജയച്ചിത്ര ,നസിയ ,സന്ധ്യ ,സൗമ്യ ,അനീസ ,ബിജു ,അൻസാർ ഷാജി എന്നിവർ യോഗത്തിൽ സംസാരിച്ചു.