കാക്കനാട് എം.എ എച്ച് എസിൽ കർഷക ദിനാചരണം നടത്തി

August 17, 2022 - By School Pathram Academy

കാക്കനാട് എം.എ എച്ച് എസിൽ കർഷക ദിനാചരണം നടത്തി

കാക്കനാട് :-

ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു.

.ചാമ്പതൈ നട്ടു കൊണ്ട് ഹെഡ്മിസ്സ്ട്രസ് ബിബു പുരവത്ത് ഉൽഘാടനം നിർവ്വഹിച്ചു.  ബയോളജി പഠന പ്രവർത്തന ഭാഗമായാണ് ദിനാചരണം നടത്തിയത്. ബയോളജി അധ്യാപകൻ|V K ബെന്നി മാഷ് ദിനാചരണത്തിന് നേതൃത്വം നൽകി.

കുട്ടികളിൽ കാർഷിക ബോധം വളർത്തുന്നതിനും . കൃഷിയോട് താൽപ്പര്യം ജനിപ്പിക്കുന്നതിനുമാണ് ചിങ്ങം 1 (കർഷക ദിനം ) സ്കൂളുകളിൽ ആചരിക്കുന്നത്.വീടിനോട് ചേര്‍ന്ന സ്ഥലത്തോ അടുക്കളത്തോട്ടത്തിലോ കുട്ടികള്‍ക്കായി പ്രത്യേക ഇടം കണ്ടെത്തി കുട്ടികൾക്ക് കൃഷി ചെയ്യാവുന്നതാണ്.

സ്ഥലപരിമിതിയുള്ളവര്‍ ചട്ടികള്‍, ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ കൃഷി ചെയ്യാം.

മണ്ണിനോടും ചെടികളോടും അടുത്തു പെരുമാറുന്നത് കുട്ടികളുടെ ബുദ്ധി വികാസത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്. കൂടാതെ ആരോഗ്യമുള്ളൊരു തലമുറയെ വാര്‍ത്തെടുക്കാനും അന്യം വന്നു കൊണ്ടിരിക്കുന്ന നമ്മുടെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്താനനും കുട്ടികള്‍ നല്ല പൗരന്മാരായി വളരാനും കൃഷി സഹായിക്കും.