കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സുധി (Sudhi Maddison) സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്മർ ,

May 14, 2023 - By School Pathram Academy

കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സുധി (Sudhi Maddison) സംവിധാനം ചെയ്യുന്ന ചിത്രമാണ് നെയ്മർ .  2002 -23 അധ്യായന വർഷമാണ് സുധി മാട്സൺ കാക്കനാട് MAHS ൽ പത്താം ക്ലാസ് പൂർത്തിയാക്കിയത്.

കാക്കനാട്   മാർ അത്തനേഷ്യസ്  ഹൈസ്കൂളിലെ ബിബിൻ ജോർജ് ഇതേ കാലയളവിൽ സ്കൂളിൽ പഠിച്ച മറ്റൊരു വിദ്യാർത്ഥിയാണ്. നിരവധി സിനിമകളിൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് ബിബിൻ  ജോർജ് .

നായ പ്രധാന കഥാപാത്രമായെത്തുന്ന ഒരുപാട് ചിത്രങ്ങൾ പുറത്തിറങ്ങിയുണ്ട്, പലതും പ്രേക്ഷശ്രദ്ധയും നേടിയിട്ടുണ്ട്. എന്നാൽ ഒരു നാടൻ നായ ടൈറ്റിൽ കഥാപാത്രമായെ ത്തുന്ന ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ടോയെന്ന് സംശയമാണ്. ആ ഒരു കുറവ് നികത്തിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് നവാഗതനായ സുധി മാഡിസൻ ഒരുക്കിയ ‘നെയ്മർ’.

‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ മാത്യു തോമസ്-നസ്സിൻ കോമ്പോ വീണ്ടുമൊരു കോമഡി എന്റർടെയിനറിലൂടെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ചിരി വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഇത്തവണ ചിരിപ്പിക്കുന്ന തിനൊപ്പം പ്രേക്ഷകന്റെ ഹൃദയത്തിൽ തൊടാനും നെയ്മറിലൂടെ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്.

എന്തിനും ഏതിനും നിഴലുപോലെ കൂടെയുണ്ടാകുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഇരുവരും കടുത്ത ബ്രസീൽ ആരാധകർ കൂടിയാണ്. മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് പ്രണയത്തിന്റെ കാര്യത്തിലായാലും നസ്ലിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പക്കൽ പോംവഴിയുണ്ടാകും.

 

അത്തരത്തിൽ ഒരു പ്രശ്നത്തിനുള്ള പോംവഴിയായി ഇരുവരുടെയും ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന നായയാണ് ‘നെയ്മർ’.

 

കുറുമ്പനാണെങ്കിലും സ്നേഹമുള്ള നെയ്മർ പതിയെ ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു, അവരിൽ ഒരുവനാകുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നെയ്മറിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ചിത്രം.

നായകൾ മനുഷ്യനെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നുണ്ട്. പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ ആദ്യാവസാനം വരെ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. മികച്ച ഒരുപിടി ഗാനങ്ങളും കിടിലൻ ആക്ഷൻ രം ഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്ന് ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയും മികവ് പുലർത്തി. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭുവാണ് ആക്ഷൻ കൊറിയോഗ്രഫി.

വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം തമിഴ് നടൻ യോഗ് ജാപ്പിയും സുപ്രധാന വേഷത്തിലെത്തുന്നു. പൊന്നിയിൻ സെൽവൻ 1, ബില്ല, സൂതും കയ്യും തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള യോഗ് ജാപ്പി ‘അബ്രഹാമിന്റെ സന്തതി’കൾക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നെയ്മർ’. വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവരുടെ കഥാപാത്രങ്ങൾ പലയിടത്തും കൈയടി വാങ്ങുന്നുണ്ട്.

അവതരിപ്പിക്കാൻ യോജിച്ച ഒരു നായക്കായി തങ്ങൾ ഒരുപാട് അലഞ്ഞിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു പക്ഷേ പ്രോജക്ട് പോലും

 

നിന്നുപോയേക്കാവുന്ന അവസ്ഥയിൽ നിന്നാണ് അവർ നെയ്മറിനെ കണ്ടെത്തുന്നത്. ഇവരുടെ കണ്ടെത്തൽ

 

ഇരട്ടി വിജയമായെന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു നായയുടേത്.

കൃത്യമായ ട്രെയിനിങ്ങും അണിയറപ്രവർത്തകരുടെ ക്ഷമയും ഫലം കണ്ടുവെന്ന് നിസ്സംശയം പറയാം. ചില രംഗങ്ങൾ എങ്ങനെ നായയെക്കൊണ്ട് ചെയ്യിപ്പിച്ചു എന്ന അമ്പരപ്പും പ്രേക്ഷകനിൽ ഉണ്ടാവുന്നുണ്ട്.

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രം തിയേറ്ററിൽ കണ്ടാസ്വ ദിക്കാനാകുന്ന ഒരു ഫൺ റൈഡാണ്. ചാർളിയെപ്പോലെ സി.ഐ.ഡി മൂസയിലെ അർജുനെപ്പോലെ പിക്കറ്റ് 43 യിലെ ബക്കാർഡിയെപ്പോലെ ഇനി നെയ്മറും പ്രേക്ഷകരുടെ മനസിലുണ്ടാകും എന്നുറപ്പാണ്.

Category: News