കാത്തിരിപ്പിന് വിരാമമായി. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തു

മറ്റൊരു ചരിത്രം നിമിഷത്തിന് കൂടി ലോകം സാക്ഷിയായി.
കാത്തിരിപ്പിന് വിരാമമായി. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ലാൻഡ് ചെയ്തു. അതെ ചരിത്ര നിമിഷം തന്നെ. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.
കൈവീശി പുഞ്ചിരിച്ച് കൊണ്ടാണ് പേടകത്തിൽ നിന്നും നാലുപേരും പുറത്തിറങ്ങിയത്. പേടകത്തിലെ നാലു പേരും ആരോഗ്യവാൻമാരാണ് എന്നതിൽ ഏറെ സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഇവിരെ വൈദ്യ പരിശോധനയ്ക്കായി മാറ്റുകയും ചെയ്തു.
മൂന്നാമതായാണ് സുനിത വില്യംസ് പുറത്തിറങ്ങിയത്. ആദ്യം നിക്ക് ഹേഗിനെയാണ് പുറത്തിറക്കിയത്. രണ്ടാമതായി അലക്സാണ്ടർ ഗോർബനോവിനേയും പുറത്തിറക്കി. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി ആദ്യം മാറ്റി.
സുനിതാ വില്യംസ് ബഹിരാകാശ യാത്രകളിലൂടെ ശാസ്ത്രത്തിനും സമൂഹത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള പലരെയും പ്രചോദിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ് ഇവരുടെ ലോകത്തിനുള്ള സംഭാവന.
ഇന്ത്യക്കും അഭിമാനിക്കാം കാരണം ഇതാണ്…
സുനിതാ വില്യംസ് ഒരു ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും നാസയിലെ ആദ്യത്തെ ഇന്ത്യൻ വംശജരായ വനിതയുമാണ്. അവർ ഒന്നിലധികം തവണ ബഹിരാകാശ യാത്രകൾ നടത്തിയിട്ടുണ്ട്:
സുനിതാ വില്യംസ് 2006 ഡിസംബർ 9-ന് ഡിസ്കവറി സ്പേസ് ഷട്ടിൽ യാത്ര ചെയ്ത് തന്റെ ആദ്യ ബഹിരാകാശ യാത്ര ആരംഭിച്ച് ചരിത്രത്തിൽ ഇടം നേടി. ഈ യാത്രയിൽ അവർ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) എത്തി, ഏകദേശം 6 മാസം അവിടെ താമസിച്ചു. ഈ സമയത്ത്, അവർ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും ബഹിരാകാശത്ത് നടത്തിയ ഏറ്റവും ദൈർഘ്യമേറിയ സമയം എന്ന റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു (195 ദിവസം). കൂടാതെ, ബഹിരാശത്ത് ഏറ്റവും കൂടുതൽ മാരത്തോൺ ഓടിയ വനിത എന്ന റെക്കോർഡും സ്ഥാപിച്ചു.