കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് പ്രണയത്തിൽനിന്ന് പിന്മാറിയില്ല. തുടർന്ന്‌, ലക്ഷ്‌മിപ്രിയ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു 

April 12, 2023 - By School Pathram Academy

വർക്കല : യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വിവസ്‌ത്രനാക്കി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ചകേസിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി യടക്കമുള്ളവർ പിടിയിൽ. യുവാവും വിദ്യാർഥിനിയും മുമ്പ്‌ പ്രണയത്തി ലായിരുന്നു. പ്രണയത്തിൽനിന്ന്‌ പിൻമാറാൻ ആവശ്യപ്പെട്ടായിരുന്നു മർദനം.

വിദ്യാർഥിനി നിലവിൽ പ്രണയിക്കുന്ന വ്യക്തിയടക്കം ആറുപേർക്കായി തിരച്ചിൽ തുടരുന്നു. എറണാകുളത്ത്‌ ഒന്നാം വർഷ ബിസിഎ വിദ്യാർഥി നിയായ വർക്കല ചെറുന്നിയൂർ താന്നിമൂട് എൻഎസ് ഭവനിൽ ലക്ഷ്‌മിപ്രിയ (19)യെയാണ്‌ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തത്‌. തലസ്ഥാനനഗത്തിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ്‌ വിദ്യാർഥിനിയെ പൊലീസ്‌ പിടികൂടിയത്‌. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മൽ തുരുത്തിപള്ളി പാറയ്‌ക്കൽ ഹൗസിൽ അമൽ മോഹനെ (24) കഴിഞ്ഞദിവസം അറസ്റ്റു ചെയ്‌തിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. 

ലക്ഷ്‌മിപ്രിയയും അയിരൂർ സ്വദേശി യായ യുവാവും പ്രണയത്തി ലായിരുന്നു. എറണാകുളത്ത് പഠി ക്കാൻ പോയശേഷം വിദ്യാർഥിനി മറ്റൊരാളുമായി പ്രണയത്തിലായി. എന്നാൽ, പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് പ്രണയത്തിൽനിന്ന് പിന്മാറിയില്ല. തുടർന്ന്‌, ലക്ഷ്‌മിപ്രിയ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. 

ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്‌മിപ്രിയ തന്ത്രപൂർവ്വം യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി. പിന്നീട് കാറിൽ കയറ്റികൊണ്ടുപോയി ഗുണ്ടകളുടെ സഹായത്തോടെ മർദിച്ചു. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. യുവാവിന്റെ സ്വർണമാലയും കൈവശ മുണ്ടായിരുന്ന 5500 രൂപയും ഐഫോണും കവർന്നു. 3500 രൂപ ഗൂഗിൽ പേവഴിയും കൈക്കലാക്കി. പിന്നീട്‌ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മർദിച്ചു. എറണാകുളം ബൈപാസിനുസമീപം ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ ലക്ഷ്‌മിപ്രിയയും നിലവിൽ പ്രണയിക്കുന്നയാളും ഉൾപ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‍നനാക്കി മർദിച്ചു. ശേഷം മൊബൈലിന്റെ ചാർജർ നാക്കിൽവച്ച് ഷോക്കടിപ്പിക്കാനും കഞ്ചാവ് വലിപ്പിക്കാനും ശ്രമിച്ചു.

യുവാവിന്റെ ഐഫോണിൽ ലക്ഷ്‌മിപ്രിയയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ചശേഷം നീക്കംചെയ്തു. പ്രണയത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടു ത്തുകയും മോചിപ്പിക്കാൻ അഞ്ച് ലക്ഷം രൂപയും ആവശ്യപ്പെട്ടു. മർദനത്തിനുശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ച്‌ സംഘം കടന്നുകളഞ്ഞു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി മൂന്നിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ ഹാജരാക്കിയ ഇരു പ്രതികളെയും കോടതി റിമാൻഡുചെയ്‌തു.

Category: News