കായിക അവാർഡുകൾക്ക് അപേക്ഷിക്കാം

August 01, 2022 - By School Pathram Academy

കായിക അവാർഡുകൾക്ക് അപേക്ഷിക്കാം
കോട്ടയം: ജി.വി. രാജ അവാർഡ് 2020, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മികച്ച കായിക പരിശീലകനുള്ള അവാർഡ്, മികച്ച കായികാധ്യാപിക അവാർഡ്, മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച സ്‌കൂൾ, കോളജ് അവാർഡ്, കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മാധ്യമ അവാർഡ്, കോളജ് /സ്‌കൂൾ അക്കാദമി (സ്പോർട്സ് ഹോസ്റ്റൽ) വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ /വനിതാ കായിക താരങ്ങൾക്കുള്ള അവാർഡ് എന്നീ വിഭാഗങ്ങളിൽ അവാർഡുകൾക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കായിക നേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട അധികാരികളുടെ ഒപ്പു സഹിതം കൈയൊപ്പോടെ ഓഗസ്റ്റ് 15ന് അഞ്ചിനകം സെക്രട്ടറി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.keralasportscouncil.

Category: News