കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 38 പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം. ഡിസംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. എൻസിഎ ഒഴിവുകളുമുണ്ട്

December 13, 2021 - By School Pathram Academy

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 38 പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം. ഡിസംബർ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. എൻസിഎ ഒഴിവുകളുമുണ്ട്.

ഒഴിവുള്ള വിഭാഗങ്ങൾ: ആയുർവേദ, ഹിന്ദി, ഹിസ്റ്ററി, മലയാളം, മോഹിനിയാട്ടം, സൈക്കോളജി, സാൻസ്ക്രിട് (ന്യായ, സാഹിത്യ, വേദാന്ത), തിയറ്റർ, ഉറുദു, ഭരതനാട്യം, വാസ്തുവിദ്യ.

യോഗ്യത: യുജിസി മാനദണ്ഡപ്രകാരം.

പ്രായം: പ്രഫസർ: പ്രായപരിധിയില്ല. അസിസ്റ്റന്റ് പ്രഫസർ: 40 ൽ താഴെ.

ശമ്പളം: പ്രഫസർ: 1,44,200, അസിസ്റ്റന്റ് പ്രഫസർ: 57,700.

ഫീസ്: പ്രഫസർ: 5000. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 1250. അസിസ്റ്റന്റ് പ്രഫസർ: 3000. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 750. ഒാൺലൈനായി അടയ്ക്കണം

ഒാൺലൈൻ അപേക്ഷയുടെ എട്ടു ഹാർഡ് കോപ്പിയും ബന്ധപ്പെട്ട രേഖകളും പിബിഎഎസ് ഷീറ്റും സഹിതം ഡിസംബർ 31 വരെ ഈ വിലാസത്തിൽ സമർപ്പിക്കാം. The Registrar, Sree Sankaracharya University of Sanskrit, Kalady-683 574.www.ssus.ac.in