കാഴ്ചപരിമിതയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി. സ്കൂളിലെ വാച്ചർ കം സ്വീപ്പറായ കാഞ്ഞാര്‍ സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്

March 17, 2022 - By School Pathram Academy

മൂലമറ്റം: കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ കാഴ്ചപരിമിതയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി.

സ്കൂളിലെ വാച്ചർ കം സ്വീപ്പറായ കാഞ്ഞാര്‍ സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. 2020 ലാണ്‌ കേസിനാസ്‌പദമായ സംഭവം.

ഫെഡറേഷന്‍ ഓഫ് ബ്ലൈൻഡ് സംഘടന ഡിജിപിക്കുള്‍പ്പെടെ നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.

സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജേഷ്‌ നിരന്തരം പീഡനത്തിന് വിധേയായിക്കിയെന്നാണ് പരാതി.

പീഡിപ്പിച്ച വിവരം പുറത്തറിയാതിരിക്കാന്‍ കുടുംബത്തിന് പ്രതി പണം നല്‍കി സ്വാധീനിക്കാനും ശ്രമിച്ചു. ഇതിന്റെ ഓഡിയോ ക്ലിപ്പ് ഉൾപ്പെടെ പുറത്ത് വന്നു.

സംഭവം ഒതുക്കാൻ സ്‌കൂള്‍ മാനേജർ ഇടപെട്ടതായും ആരോപണമുണ്ട്. വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി സംഭവം പുറത്തറിയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി, പരാതി നല്‍കാതിരിക്കാന്‍ ബന്ധുക്കള്‍ക്ക് പണം നല്‍കിയെന്നും ഫെഡറേഷന്‍ പരാതിയില്‍ പറയുന്നു.

സ്‌കൂളിലെ പൂര്‍വ വിദ്യാർഥിയോടാണ് പെണ്‍കുട്ടി പീഡനവിവരം പങ്കുവച്ചത്. ഇയാള്‍ ഇടപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്

Category: News