കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ സംസ്കാരം, പൈതൃകം, മതേതരത്വം എന്ന പ്രമേയവുമായി നടത്തുന്ന കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥയ്ക്ക് തുടക്കം
കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥ.
പി.കെ.കുഞ്ഞാലിക്കുട്ടി പതാക കൈമാറി
കാസറഗോഡ് :
കാസറഗോഡ് നിന്നും
തിരുവനന്തപുരം വരെ സംസ്കാരം പൈതൃകം മതേതരത്വം എന്ന പ്രമേയവുമായി നടത്തുന്ന കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥയ്ക്ക് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയിൽ നിന്നും കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റും ജാഥ ക്യാപ്ടനുമായ ടി.പി. അബ്ദുൽ ഹഖ് പതാക സ്വീകരിച്ചു.
ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്, സംസ്ഥാന ഭാരവാഹികളായ എ. പി. ബഷീർ, മൻസൂർ മാടമ്പാട്ട്, നൂറുൽ അമീൻ, നൗഷാദ് കോപ്പിലാൻ, എം. എ. സാദിഖ്,മുഹമ്മദലി മിഷ്കാത്തി, ടി. പി. അബ്ദു റഹിം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പതാക കൈമാറ്റം.
2024 ജനുവരി 29 തിങ്കളാഴ്ച കാസറഗോഡ് നിന്ന് ആരംഭിച്ച് കേരളത്തിന്റെ മുഴുവൻ ജില്ലകളിലൂടെയും സഞ്ചരിച്ച് ഫെബ്രുവരി 3 ന് തിരുവന്തപുരത്ത് കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജാഥയുടെ ലക്ഷ്യം രാജ്യത്തിൻ്റെ സംസ്കാരം, പൈതൃകം, മതേതരത്വം എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
ജാഥയുടെ ഭാഗമായി ഓരോ ജില്ലയിലും പ്രമുഖ നേതാക്കളുമായി സംവദിക്കുന്നതിനും ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നേതൃത്വത്തിൻ്റെ പിന്തുണ നേടുന്നതിനുമായി ലീഡേഴ്സ് മീറ്റുകൾ സംഘടിപ്പിക്കും.
സ്വീകരണ കേന്ദ്രങ്ങളിൽ സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.
ജാഥയിൽ കെ.എ.ടി.എഫ് സംസ്ഥാന ഭാരവാഹികൾ സ്ഥിര അംഗങ്ങളായിരിക്കും. ഓരോ ജില്ലയിലും കെ.എ.ടി.എഫ് ജില്ലാ നേതൃത്വവും സംസ്ഥാന കൗൺസിലർമാരും ജാഥയെ അനുഗമിക്കും.പതാക കൈമാറൽ ചടങ്ങിൽ സംസാരിച്ച പി.കെ. കുഞ്ഞാലിക്കുട്ടി സംസ്കാരം, പൈതൃകം, മതേതരത്വം എന്നിവയാണ് രാജ്യത്തിന്റെ അടിസ്ഥാന ശിലകൾ എന്നും അത് സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന കെ.എ.ടി.എഫ് അവകാശ സംരക്ഷണ ജാഥ അഭനന്ദനീയമാണെന്നും പറഞ്ഞു. ഈ മൂന്ന് ഘടകങ്ങളുടെ സംരക്ഷണത്തിന് നാം ഒന്നടങ്കം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് ജാഥയുടെ ലക്ഷ്യം, സംസ്കാരം, പൈതൃകം, മതേതരത്വം എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുകയാണെന്ന് വ്യക്തമാക്കി. ജാഥയുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കാസറഗോഡ് നിന്നും ആരംഭിക്കുന്ന അവകാശ സംരക്ഷണ ജാഥ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, എൻ.എ. അബൂബക്കർ ഹാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ടി.പി. അബ്ദുൽ ഹഖ്, എം.എ. ലത്തീഫ് , എം.എ. മക്കാർ, പി.മൂസക്കുട്ടി, മാഹിൻ ബാഖവി , എ.പി. ബഷീർ, റഷീദ് മദനി,മൻസൂർ മാടമ്പാട്ട് , നൗഷാദ് കോപ്പിലാൻ, യഹ്യ ഖാൻ , ഷഹീദ് എം.ടി.പി, യൂസഫ് വി.പി. തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഉച്ചക്ക് 12 മണിക്ക് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ജാഥ സ്വീകരണ യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എൻ.എ. ഖാലിദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് മൂന്ന് മണിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്ന ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകും. തളിപ്പറമ്പ് മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി മുഹമ്മദ് നിസാർ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂർ ടൗണിൽ നൽകുന്ന സ്വീകരണ യോഗം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.