കാർബൺ ന്യൂട്രൽ വിദ്യാലയത്തിനായി മുളം തൈകൾ നട്ടു

കാർബൺ ന്യൂട്രൽ വിദ്യാലയത്തിനായി മുളം തൈകൾ നട്ടു.
ഇരിങ്ങോൾ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ എൻ. സി.ഡി സെല്ലുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഋതു ഭേദ ജീവനം പ്രോജെക്ടിന്റെ ഭാഗമായാണ് മുളം തൈകൾ വച്ച് പിടിപ്പിച്ചത്
നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ കാർബർ ന്യൂട്രൽ ക്യാമ്പസുകൾ സൃഷ്ട്ടിക്കുന്നതിനായി പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് ആദ്യ മുളം തൈ എൻ. എസ്. എസ് വോളൻ്റിയർ സെക്രട്ടറിമാരായ മരിയ റോയിയ്ക്കും എം.ഫിനൂബ് ലിറിഷിനും കൈമാറി പരിസ്ഥിതി ദിനം ആചരിച്ചു.
വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ജേക്കബ്,നഗരസഭ കൗൺസിലർമാരായ കെ.ബിനൗഷാദ്, അനിത പ്രകാശ്, രൂപേഷ് കുമാർ, ശാന്താ പ്രഭാകരൻ, പ്രിൻസിപ്പാൾ ആർ.സി ഷിമി, പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി, ഹെഡ്മിസ്ട്രസ് കെ എം ജ്യോതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.സമീർ സിദ്ദീഖി, ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ്, അഖില ലക്ഷ്മി, മായാ സെബാസ്റ്റ്യൻ, അഞ്ജന, സ്റ്റാഫ് സെക്രട്ടറി ഷീജ സി.സി തുടങ്ങിയവർ നേതൃത്വം നൽകി.