കിളിക്കൊഞ്ചല്‍ അങ്കണവാടി തീം ബുക്ക്‌ലെറ്റ് പുറത്തിറക്കി

December 02, 2021 - By School Pathram Academy

കിളിക്കൊഞ്ചല്‍ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കി

‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്ഠിത പിക്ചര്‍ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അങ്കണവാടികളില്‍ പഠിക്കുന്ന 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രീസ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്.

ആയതിലൂടെ അവര്‍ ഈ പ്രായത്തില്‍ ആര്‍ജിക്കേണ്ട സമഗ്ര വികാസം സാധ്യമാവുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അങ്കണവാടികളില്‍ എത്തി ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അവരുടെ വീടുകളില്‍ തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ ഈ പഠനാനുഭവങ്ങള്‍ നല്‍കുന്നതിനാണ് ഈ ബുക്ക്‌ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് ബുക്ക് ലെറ്റ് വിതരണം ചെയ്യും