കുടിയേറ്റത്തിന്റെയും അതിജീവനത്തിന്റെയും ദുരിതം നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ് School Academy-joyalukkas Best School Award ഏറ്റുവാങ്ങി

December 25, 2021 - By School Pathram Academy

കുടിയേറ്റത്തിന്റെയും അതിജീവനത്തിന്റെയും ദുരിതം നിറഞ്ഞ പാതയിലൂടെ അംഗീകാര നിറവിൽ ഗവൺമെൻറ് എൽ പി എസ് തേർഡ് ക്യാമ്പ്.പട്ടം കോളനിയിലെ ഈ കുടിയേറ്റ വിദ്യാലയം അനേകം മനുഷ്യരുടെ സഹനത്തിന്റെയും കഠിനാധ്വാനത്തിന്റെ കണ്ണീരും വിയർപ്പുംവീണ വഴിത്താരകൾ പിന്നിട്ട് ഇന്ന് വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുന്നു.അക്കാദമികവും ഭൗതികവുമായ മികവ് ആണ് സ്കൂൾ അക്കാദമി അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത്.അക്കാദമിക മികവിന് ഒപ്പം നേതൃത്വപാടവം സർഗ്ഗാത്മകത ഇവ വളർത്തുന്ന രീതിയിലുള്ള വിദ്യാലയ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ലൈബ്രറി, റീഡിങ് കോർണർ, കലാപ രംഗത്തെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന സമന്യയ പരിപാടി, മികവാർന്ന വിലയിരുത്തൽ പ്രവർത്തനങ്ങൾ ഇവയെല്ലാം ഈ വിദ്യാലയത്തിന് മികച്ച അംഗീകാരം നേടുവാൻ ഏറെ സഹായകമായി.