കുടുംബശ്രീയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

November 29, 2021 - By School Pathram Academy

📢 കുടുംബശ്രീയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

 

കുടുംബശ്രീ മിഷനില്‍ വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) മുഖേനയാണ് നിയമന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അപേക്ഷകള്‍ www.cmdkerala.net എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മേല്‍പ്പറഞ്ഞ ലിങ്കില്‍ നിന്നും www.kudumbashree.org/careers എന്ന ലിങ്കില്‍ നിന്നും ലഭിക്കും.

 

അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകളുടെ വിശദാംശങ്ങള്‍ :

📧 1. സിറ്റി മിഷന്‍ മാനേജര്‍

(നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍)

ഒഴിവുകളുടെ എണ്ണം – 2 (വിവിധ നഗരസഭ/കോര്‍പ്പറേഷനുകളില്‍)

വിദ്യാഭ്യാസ യോഗ്യത- എം.ബി.എ അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു

പ്രായപരിധി – 01/11/2021 ന് 40 വയസ്സില്‍ കൂടാന്‍ പാടില്ല

വേതനം – പ്രതിമാസം 40,000 രൂപ.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – 08/12/2021 വൈകുന്നേരം 5.

 

📧 2. സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (പ്രധാനമന്ത്രി ആവാസ് യോജന- ലൈഫ്)

ഒഴിവ് – 3 (വിവിധ നഗരസഭ/കോര്‍പ്പറേഷനുകള്‍)

വിദ്യാഭ്യാസ യോഗ്യത – എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും നേടിയ സാമൂഹിക വികസനത്തിലുള്ള ബിരുദാനന്തര ബിരുദം

പ്രായപരിധി – 01/11/2021 ന് 40 വയസ്സില്‍ കൂടാന്‍ പാടില്ല

വേതനം- പ്രതിമാസം 40,000 രൂപ.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – 08/12/2021 വൈകുന്നേരം 5.

 

📧 3. മുനിസിപ്പല്‍ ഫിനാന്‍സ് സ്‌പെഷ്യലിസ്റ്റ് (പ്രധാനമന്ത്രി ആവാസ് യോജന-ലൈഫ്)

ഒഴിവുകളുടെ എണ്ണം – 1 (വിവിധ നഗരസഭ/കോര്‍പ്പറേഷനുകള്‍)

വിദ്യാഭ്യാസ യോഗ്യത- അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിനാന്‍സ്/കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം

പ്രായപരിധി – 01/11/2021 ന് 40 വയസ്സില്‍ കൂടാന്‍ പാടില്ല.

വേതനം – പ്രതിമാസം 40,000 രൂപ.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – 08/12/2021 വൈകുന്നേരം 5.

 

📧 4. ജില്ലാ പ്രോഗ്രാം മാനേജര്‍ (മൈക്രോ എന്റര്‍പ്രൈസ്, ഓര്‍ഗനൈസേഷന്‍ & എം.എഫ്, മാര്‍ക്കറ്റിങ്)

ഒഴിവുകളുടെ എണ്ണം – 3

വിദ്യാഭ്യാസ യോഗ്യത – അംഗീകൃത സര്‍വ്വകലാശായില്‍ നിന്നുമുള്ള എം.ബി.എ അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ റൂറല്‍ ഡെവലപ്പ്‌മെന്റില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി.ഡി.എം അല്ലെങ്കില്‍ പി.ജി.ഡി.ആര്‍.എം

പ്രായപരിധി – 08/11/2021 ന് 40 വയസ്സില്‍ കൂടാന്‍ പാടില്ല

വേതനം- പ്രതിമാസം 30,000 രൂപ

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി – 10/12/2021 വൈകുന്നേരം 5.

 

#kudumbashree #vacancy #nulm #pmaylife

Category: IAS