കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കുക
കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി
കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വികസനത്തിന് കിഫ്ബി വഴി അനുവദിച്ച എഴുപതിനായിരം കോടിയില്‍ 2336 കോടി രൂപ സ്‌കൂളുകളുടെ പുരോഗതിക്ക് മാറ്റിവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരതൂര്‍ ഗ്രാമപഞ്ചായത്തിലെ കൊടുമുണ്ട വെസ്റ്റ് ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പൊതുവിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുകയും സ്വകാര്യമേഖലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു വരുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു.