കുട്ടികളുടെ കാര്യത്തിൽ റിസ്ക് എടുക്കാനാകില്ല
തിരുവനന്തപുരം ∙ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തിയതികളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷകളുടെ നിലവാരം ഉയരേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം തിങ്കളാഴ്ച ചേരും.
സ്കൂളിലെ മാര്‍ഗരേഖ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം 21 മുതൽ ക്ലാസ് അടച്ചിടുന്നത് സിബിഎസ്ഇ, അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാണ്. കുട്ടികളെ കാര്യമായി ഒമിക്രോൺ ബാധിച്ചില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. കുട്ടികളുടെ കാര്യത്തിൽ റിസ്ക് എടുക്കാനാകില്ല. 10, 11 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സീൻ നൽകി വരികയാണെന്നും മന്ത്രി പറഞ്ഞു.