കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരസ്യംചെയ്യരുത്; വിലക്കി ബാലാവകാശ കമ്മീഷന്‍
കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരസ്യംചെയ്യരുത്; വിലക്കി ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത്തരത്തിൽ മത്സരബുദ്ധിയുളവാക്കുന്ന സാഹചര്യങ്ങൾ കുട്ടികളിൽ കനത്ത മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരം ബോർഡുകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്ക് കൈമാറാൻ കമ്മീഷൻ അധികൃതരെ ചുമതലപ്പെടുത്തി.
എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ മത്സരമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പരീക്ഷകൾ എഴുതുന്നതിനുവേണ്ടി കുട്ടികൾ രാത്രികാല പരിശീലന ക്ലാസിനു പോകേണ്ട സ്ഥിതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
അവധിക്കാലത്ത് പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പോരായ്മകളുണ്ടെന്നും കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്കിടയിൽ അനാവശ്യ മത്സരബുദ്ധിയും സമ്മർദവും സൃഷ്ടിക്കുന്ന പരീക്ഷകളിൽ മാറ്റംവരുത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
2023 ലെ എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ടിനോട് അനുബന്ധിച്ചാണ് ഇത്തരം ഒരു ഉത്തരവ് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചത്