കുട്ടികളുമായി കളിച്ചും ചിരിച്ചും കുശലം പറഞ്ഞും പൊതുവിദ്യാഭ്യാസ ഡയറക്ടർ

June 28, 2022 - By School Pathram Academy

കുട്ടികളുമായി കളിച്ചും ചിരിച്ചും കുശലം പറഞ്ഞും പൊതുവിദ്യാഭ്യാസ ഡയറക്ടർ.

തൃശൂർ കൊക്കാല സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവന്‍ ബാബു എത്തിയത്. തൃശൂർ അധ്യാപകഭവൻ നിർമ്മാണോദ്ഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം സ്കൂളിൽ സന്ദർശനം നടത്തിയത്. കുട്ടികളുടെ പേരുചോദിച്ചും മറ്റും സംസാരിച്ചു തുടങ്ങിയപ്പോൾ കുട്ടികളിൽ ഒരാൾ പറഞ്ഞു. എന്റെ പേര് ജീവൻ. തന്റെ പേരുകാരനൊരാൾ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം പ്രകടിപ്പിച്ചു. കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം ചിത്രങ്ങളും എടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഡി ഇ ഒ ഇൻ ചാർജ് പി എം ബാലകൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Category: News