കുട്ടികളെ സ്കൂളിൽ അയക്കു, ഒട്ടും ബുദ്ധിമുട്ടാതെ പുതിയ അധ്യയന വർഷത്തെ ചിലവുകൾക്കായി മികച്ച സ്വർണ വായ്പകൾ നൽകുന്നു. മോഹൻലാലിനെതിരെ സോഷ്യൽ മീഡിയ
സ്വർണ്ണം പണയം വയ്ക്കാതെ തന്നെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് മാറിയത്.!
സാർവ്വത്രികവും, സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകണമെന്ന് പറഞ്ഞത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ശ്രീ. ജവഹർലാൽ നെഹ്റുവാണ്.
മലയാളത്തിന്റെ മഹാനടൻ കുറഞ്ഞ പക്ഷം
“സ്വർണ്ണം പണയം വച്ച് കുട്ടികളെ സ്കൂളിലയക്കൂ ” എന്ന പരസ്യത്തിൽ അഭിനയിക്കുന്നതിന് അദ്ദേഹത്തിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല എങ്കിൽ അദ്ദേഹം നേടിയ വിദ്യാഭ്യാസത്തിന് എന്തോ കുഴപ്പമുണ്ട് എന്നു തന്നെ കരുതാതെ വയ്യ
ഈ പരസ്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള മാനസിക നിലവാരം മലയാളികൾ ഇത്ര അധികം സ്നേഹിക്കുന്ന ലാലേട്ടന് ഇല്ലാതെ പോയതിൽ വളരെ ദുഃഖം തോന്നുന്നു. കേരളത്തിൽ സ്വർണം പണയം വക്കാതെയും കിടപ്പാടം പോകാതെയും വിദ്യാഭ്യാസം ചെയ്യാൻ സർക്കാർ തന്നെ മുൻകൈ എടുക്കുന്നുണ്ട്.പൊതു വിദ്യാഭ്യാസം രാജ്യത്തെ മറ്റേതു സംസ്ഥാനത്തേക്കാൾ ഉയർന്ന നാടാണ് നമ്മുടേത്.സംസ്ഥാന സർക്കാർ അതിൽ അതീവ ശ്രെദ്ധ ചെലുത്തുന്നുണ്ട്.സൗജന്യമായി പാഠ പുസ്തകങ്ങളും യൂണിഫോമും ഉച്ചഭക്ഷണവും ഉത്സവകാലങ്ങളിൽ കുട്ടികൾക്ക് അരിയുംമറ്റു ഭക്ഷ്യ വസ്തുക്കളും നൽകുന്ന കേരളത്തിൽ നിന്നുകൊണ്ട് ഈ പരസ്യ വരുമാനം നേടാൻ ആവേശം കാട്ടിയ ലാലേട്ടനോട് സഹതാപം മാത്രം.