കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങി; വിദ്യാഭ്യാസ വകുപ്പ് വിവരങ്ങള്‍ ശേഖരിക്കും

January 03, 2022 - By School Pathram Academy

തിരുവനന്തപുരം: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. വൈകിട്ട് 5 മണി വരെ വാക്സിൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളും തയാറായിട്ടുണ്ട്. 2007-ലോ മുമ്പോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക.

ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. വാക്സിനെടുക്കാനെത്തുന്ന കുട്ടികളോട് കൃത്യമായി ആരോഗ്യവിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷമാണ് വാക്സിനെടുക്കുന്നത്. അതിന് ശേഷം അര മണിക്കൂർ ഒബ്സർവേഷനിൽ ഇരുത്തിയ ശേഷമാണ് അവരെ പോകാൻ അനുവദിക്കുന്നത്.കുട്ടികളുടെ വാക്സിനേഷൻ സംസ്ഥാനത്ത് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്വന്തമായോ മാതാപിതാക്കളുടെ അക്കൗണ്ട് വഴിയോ രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരെ അതത് സ്കൂളുകൾ സഹായിക്കും. ഞായറാഴ്ച അർദ്ധരാത്രിയോടെ അഞ്ച് ലക്ഷം കോവാക്സിൻ ഡോസ് കേന്ദ്രത്തിൽ നിന്നുംലഭിച്ചുവെന്നും തിങ്കളാഴ്ച ഒന്നര ലക്ഷത്തിലധികം ഡോസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെ അവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓരോ ക്ലാസുകളിലും വാക്സിൻ എടുത്ത കുട്ടികളുടെ വിവരം വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ ദിവസവും കണക്കെടുക്കുകയും എത്ര കുട്ടികൾ വാക്സിൻ എടുക്കാൻ അവശേഷിക്കുന്നു എന്നതിന്റെ വിവരങ്ങളും തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More