കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നിരീക്ഷണത്തിലാണ്

April 07, 2022 - By School Pathram Academy

P-Hunt 22.2,

 

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ 14 പേർ പിടിയിലായി. ഏപ്രിൽ 3 ഞായറാഴ്ച പുലർച്ചെ മുതൽ 448 സ്ഥലങ്ങളിൽ ഒരേസമയം സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടത്തി. ഓപ്പറേഷന്റെ ഭാഗമായി, 14 പേർ അറസ്റ്റിലായി. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങി 267 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും 39 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. . കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നിരീക്ഷണത്തിലാണ്.

 

#PHunt #CCSE

#keralapolice #cyberdome

Category: News