കുട്ടികൾക്ക് ദേശീയ ധീരതാ അവാർഡിന് അപേക്ഷിക്കാം

July 12, 2022 - By School Pathram Academy
  1. തിരുവനന്തപുരം: കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും 18 വയസിനുമിടയ്ക്കുള്ള അർഹരായ കുട്ടികൾക്ക് അപേക്ഷിക്കാം. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾക്കാണ് അവാർഡ്. 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബർ 30നും ഇടയിക്കായിരിക്കണം സംഭവം. 2021 ജൂലൈ ഒന്നിന് മുൻപുള്ള ആറ് മാസത്തെ കാലയളവിൽ നടന്ന ധീര സംഭവങ്ങളും അനുയോജ്യമെന്ന് കണ്ടാൽ പരിഗണിക്കും. അതു കൂടി ഉൾപ്പെട്ടാവും അവാർഡ് പ്രഖ്യാപനം.

Category: News