കുതിരപ്പന്തി സ്കൂളിനെ കൊല്ലം ജില്ലയിലെ മികച്ച ഹൈടെക് വിദ്യാലയമാക്കി മാറ്റിയ സബീന ടീച്ചർ School Academy-joyalukkas School Rathna National Teacher’s Award ഏറ്റ് വാങ്ങി
കുതിരപ്പന്തി ഗവ.എൽ.പി എസ് ഹെഡ്മിസ്ട്രസ് ആയിരുന്ന സബീന. എസ്, ഇപ്പോൾ സമഗ്രശിക്ഷ കേരളം. കൊല്ലം ജില്ലാ പ്രോഗ്രാം ഓഫിസറായി സേവനം അനുഷ്ഠിക്കുന്നു. അധ്യാപന രംഗത്ത് 24 വർഷം സേവനം പൂർത്തിയാക്കി. ഈ കാലയളവിൽ അധ്യാപിക, പ്രഥമാധ്യാപിക, SSK മാസ്റ്റർ ട്രയിനർ, ലിറ്റിൽ കൈറ്റ്സ് എന്നി പദവികളിലിരുന്നു കുട്ടികൾക്കും സമൂഹത്തിനും മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. സമഗ്രശിക്ഷ കേരളായി ലെ മാസ്റ്റർ ട്രയിനർ IT മാസ്റ്റർ ട്രയിനർ എന്നീ നിലയിലുള്ള അനുഭവസമ്പത്താണ് പ്രഥമാധ്യാപിക എന്ന നിലയിൽ മികവാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുവാൻ സഹായിച്ചത്. കുതിരപ്പന്തി സ്കൂളിനെ കൊല്ലം ജില്ലയിലെ മികച്ച ഹൈടെക് വിദ്യാലയമാക്കുവാൻ മാറ്റി.രക്ഷിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ സ്കൂളിനെ ഉയർത്തുന്നതിനായി അധ്യാപകരെ ശാക്തീകരികരിച്ചു. On line google meet ലൂടെ അധ്യാപകരെ എല്ലാ മേഖലയിലും ശാക്തീകരികരിച്ചു. തല്ഫലമായി പുതുമായാർന്നതും സങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി മാതൃക പ്രവർത്തനം നടത്തിയതിനാണ് ടീച്ചർക്ക് School Rathna National Teacher’s Award നൽകിയത്.