കുരുന്നു വിരലുകളിലെ വരയില്‍ വിടര്‍ന്നത് ആശയങ്ങളുടെ മഹാത്ഭുതം. സ്കൂൾ പത്രം അക്കാദമി-ജോയ് ആലുക്കാസ് സംസ്ഥാന തല ചിത്രരചന മത്സരം ആശ്ചര്യവും ആവേശവുമായി
കുരുന്നു വിരലുകളിലെ വരയില്‍ വിടര്‍ന്നത് ആശയങ്ങളുടെ മഹാത്ഭുതം സ്കൂൾ പത്രം അക്കാദമി ജോയ് ആലുക്കാസ് സംസ്ഥാന തല ചിത്രരചന മത്സരം ആശ്ചര്യവും ആവേശവുമായി
കോട്ടയം മാൾ ഓഫ് ജോയ് വച്ച് ജനുവരി 8 ന് സംഘടിപ്പിച്ച നിറച്ചാർത്ത് – 2022 – സ്ഥാനതല ചിത്രരചന മത്സരം ഏറെ വ്യത്യസ്തതയും, കുട്ടികൾക്ക് നവ്യാനുഭവവും നൽകുന്നതായിരുന്നു.
രജിസ്റ്റർ ചെയ്ത മുഴുവൻ പേരേയും ഉൾപ്പെടുത്താൻ സാധിക്കാത്തതിനാൽ ആദ്യ ഘട്ടത്തിൽ പങ്കെടുക്കാൻ പറ്റാത്ത കുട്ടികൾക്ക് വേണ്ടി നിറച്ചാർത്ത് Part 2 സംഘടിപ്പിക്കും.
രക്ഷിതാക്കളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് Mall of joy യിൽ ചിത്ര രചനാ മത്സരത്തിനായ് ഒത്ത്ച്ചേർന്നത്. 10.20 നാണ് മൽസരം ആരംഭിച്ചത്. ഒന്നര മണിക്കൂർ കൊണ്ട് കുട്ടികൾ നിരവധി സുന്ദര സന്ദേശങ്ങളാണ് ക്യാൻവാസിൽ പകർത്തിയത് .
കൊറോണക്കാലത്തെ നിറക്കൂട്ടുകൾ എന്ന വിഷയത്തിൽ വർണ്ണങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് കുട്ടികൾ ചെയ്തത്.
വര്‍ണങ്ങളുടെ മാരിവില്ല് വിതറി കുരുന്നു ഭാവനകള്‍ അഴകുവിടര്‍ത്തിയ ചിത്രരചന മത്സരം ഏറെ ശ്രദ്ധേയമായി.അങ്ങനെ സ്കൂൾ പത്രത്തിന്റെയും മാൾ ഓഫ് ജോയ് യുടെയും ചരിത്രത്തിന്റെ ഭാഗമാവാൻ കുട്ടികൾക്ക് സാധിച്ചു. എല്ലാ കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വച്ചു.പാട്ടു പാടിയും , ചിരിച്ചും ,രസിച്ചുമാണ് അവർ ചിത്രരചനാ മത്സരം ആഘോഷിച്ചത്.
ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സർട്ടിഫിക്കറ്റും, ട്രോഫിയും വിതരണം ചെയ്തു. Mall of Joy കോട്ടയം മാനേജർ ദിപു എബ്രഹാം,സ്കൂൾ പത്രം അക്കാദമി ഡയറക്ടർ ബോർഡ് മെമ്പർ അലിയാർ മാഷ്, V.M. ഷഹനാസ് ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ പത്രം എഡിറ്റർ മൊയ്തീൻ ഷാ സ്വാഗതം പറഞ്ഞു.