കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം

November 25, 2023 - By School Pathram Academy

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാ‍ർത്ഥികൾക്ക് ​ദാരുണാന്ത്യം.

അപകടത്തിൽ 12 ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അഞ്ചോളം ആംബുലൻസുകളിലായി വിവിധ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി.

മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ​ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. 15 വിദ്യാ‍ർത്ഥികൾ തലകറങ്ങിവീഴുകയായിന്നു.

Category: News