കൂട്ടത്തോടെ ഛർദിയും ക്ഷീണവും; 30 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

July 18, 2022 - By School Pathram Academy

കൂട്ടത്തോടെ ഛർദിയും ക്ഷീണവും; 30 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കൂട്ടത്തോടെ ചർദിയുംക്ഷീണവും കണ്ടെത്തിയതിനെ തുടർന്ന് 30ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലേശ്വരം മരക്കാപ്പ് കടപ്പുറത്ത് ഉച്ചയോടെയാണ് സംഭവം.

ഉച്ചഭക്ഷണം കഴിച്ചശേഷമാണ് കുട്ടികളിൽ മാറ്റം കണ്ടത്. കുട്ടികൾ ക്ഷീണിച്ച് വീഴുന്ന അവസ്ഥയാണ്. കടൽകാറ്റിന്റെ സ്വഭാവത്തിലുള്ള മാറ്റവും കാരണമായേക്കാമെന്നും പറയുന്നു.

ഭക്ഷണത്തിലെ വിഷബാധയാണോയെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Category: News