കൃഷി, പരിസ്ഥിതി പ്രവർത്തനം, ക്ലീനിംഗ്, ജല ശ്രോതസുകൾ സംരക്ഷിക്കൽ തുടങ്ങിയവ ജീവിതചര്യയാക്കിയ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി Santacruz LPS ലെ അറബിക് അധ്യാപകൻ സുബൈർ മാഷുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം
Subair PM,Santacruz LPS,Arabic Teacher
വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :
കൃഷിയിൽ താല്പര്യമില്ലാത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കൃഷിയിലേയ്ക്ക് കൊണ്ട് വന്നു.
അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ :
വലിയ വ്യക്തി ബന്ധങ്ങൾ ,ധാരാളം അറിവുകൾ, ഗവ: തന്ന അധ്യാപക ട്രൈനിംഗിലൂടെ കിട്ടിയ നേട്ടം വിലമതിക്കാൻ . സ്വന്തം ജീവിതത്തിലും കുടുംബത്തിലും വിദ്യാലയങ്ങളിലും സമൂഹത്തിലും അത് വഴി ധാരാളം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു . ഇത്തരം ഒരു അവസരം കിട്ടിയില്ലായിരുന്നു എങ്കിൽ ജീവിതത്തിൽ വലിയ നഷ്ട്ടമായിരുന്നു. വിദ്യാർത്ഥിയായിരുന്നപ്പോഴും അധ്യാപക ജീവിതത്തിലും ഒട്ടനവധി അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞത് വളരെ അധികം സന്തോഷിക്കുന്നു, ധാരാളം മേഖലകളിൽ പ്രവർത്തിക്കാൻ അധ്യാപകനായ ശേഷം സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നു. കൃഷി, പരിസ്ഥിതി പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ ,ഷോർട്ട് ഫിലിം സംവിധാനം ,അഭിനയം, നാടകം, മാപ്പിള കലകളിൽ ചെറിയ കഴിവ് ഉണ്ടായിരുന്നു എങ്കിലും അധ്യാപകനായ ശേഷം കലകളെ കുറിച്ച് പഠിപ്പിക്കാനും വിദ്യാത്ഥികളെ പഠിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടങ്ങൾ തന്നെയാണ്, 4 വർഷകാലമായി വിദ്യാർത്ഥികളിലേയ്ക്ക് എല്ലാ ദിവസത്തെയും വാർത്ത 5 ഭാഷകളിലായി തെയ്യാറാക്കി 118 ഗ്രൂപ്പ് വഴി വിദ്യാർത്ഥികളിലും അധ്യാപകരിലും എത്തിക്കാൻ സാധിക്കുന്നു .അത് അവരും മറ്റ് ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു’ പറയാൻ ധാരാളം കാര്യങ്ങളുണ്ട്
മികവാർന്ന പ്രവർത്തനങ്ങൾ :
ഭാഷപoനത്തിലും, കൃഷിയിലും, കാരുണ്യ പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, കാലാ, കായിക സാംസ്കരിക പ്രവർത്തനങ്ങൾ, മോട്ടിേവേഷൻ ക്ലാസ്സുകൾ, എന്നീ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്തിതിട്ടുണ്ട്.
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?
വിദ്യാർത്ഥികൾക്ക് തോന്നൽ തൻ്റെ അധ്യാപകൻ എൻ്റെ എല്ലാമാണ് . എൻ്റെ പഠനത്തിലും,എല്ലാ കാര്യങ്ങളിലും സന്തോഷത്തോടെ ഇടപെടലുകൾ നടത്തും .എന്നിൽ എന്ത് കഴിവാണോ ഉള്ളത് അത് മികവുറ്റതാക്കി കൊടുക്കുകയും വീട്ടിലെ പ്രശ്നങ്ങളിൽ ( സാമ്പത്തികം ഉൾപ്പടെ) ഇടപെടുകയും കഴിയുന്ന രീതിയിൽ എല്ലാം ചെയ്ത് കൊടുക്കുകയും ചെയ്ത്ത് കഴിഞ്ഞപ്പോൾ സ്ക്കൂളിൽ നിന്നും പോയ വിദ്യാർത്ഥികൾ വീണ്ടും കാണാൻ വരുന്ന അവസ്ഥ വരെ എത്തിക്കാൻ കഴിഞ്ഞു. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ പക്ഷികൾ ഇവയെ നാം എങ്ങനെ നോക്കുന്നുവോ അതും നമ്മളും തമ്മിൽ പിരിയാൻ പറ്റാത്ത അവസ്ഥയാകും ഇന്ന് എൻ്റെ മകൻ വളർത്തുന്ന പോത്തിന് മൂക്ക് കയർ ഇടുന്ന കാഴ്ച്ച ഞാനും മകനും കണ്ടു. രണ്ടു് പേരുടെയും കണ്ണ് നിറഞ്ഞു കാരണം ആ പോത്തിൻ്റെ നോട്ടം ഞങ്ങളുടെ നേരെ ആയിരുന്നു.ദയനീയ കാഴ്ച്ച സത്യം പറഞ്ഞാൽ ഇത് എഴുതുമ്പോഴും കണ്ണ് നിറഞ്ഞു.
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?
സ്ഥിരമായി കാണുന്ന വിദ്യാർത്ഥികളെ അവരുടെ മുഖത്ത് ഒരു ഭാവ വിദ്യാസം വന്നാൽ അപ്പോൾ മനസ്സിലാകും പഠനത്തിൽ, പ്രവർത്തനങ്ങിൽ, സംസാരത്തിൽ മാറ്റം കണ്ടാൽ മനസ്സിലാകും അവന് എന്തൊ പ്രശ്നങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. നമ്മൾ ഒരു ചെടി നട്ടു എല്ലാ ദിവസവും അതിനെ സംരക്ഷിക്കുന്നു ഒരു ദിവസം ചെല്ലുമ്പോൾ ഇലകൾക്ക് ഒരു മാറ്റം കൂമ്പ് താഴ്ന്ന് കിടക്കുന്നു ഉടനെ തന്നെ എന്താണോ ആവശ്യം എന്ന് മനസ്സിലാക്കി (അറിയില്ലങ്കിൽ മറ്റുള്ളവരോട് ചോദിച്ച് ) കൃത്യമായ ഇടപെടലുകൾ നടത്തി വിജയത്തിലെത്തിക്കും
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?
പരീക്ഷയ്ക്ക് മുമ്പ് തന്നെ അവരുമായി കൂടികാഴ്ച്ച, വീട് സന്ദർശനം, ഫോൺ വഴി സംസാരം, ഒരു തുടർ പ്രവർത്തനങ്ങളുണ്ടങ്കിൽ പരീക്ഷ സമയത്ത് വിളിച്ച് പറയേണ്ട ആവശ്യം ഇല്ല – ഒരു വിത്ത് നട്ട് പിന്നെ വിളവ് എടുക്കാൻ മാത്രം കൃഷിസ്ഥലത്ത് ചെല്ലുമ്പോൾ കൃഷിയെ കുറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വേണ്ട സമയത്ത് വേണ്ടതെല്ലാം ചെയ്ത് കൊടുത്താൽ കൃഷി വൻ വിജയമാകും നിരന്തരം കേരളാ സർക്കാർ കൃഷിഭവൻ വഴി ക്ലാസുകൾ കൃഷിയ്ക്ക് വേണ്ടതെല്ലാം തരുന്നു. അത് ഉപയോഗപ്പെടുത്തുക അല്ലാതെ വിളവ് എടുക്കുന്ന 2 ദിവസം മുമ്പ് കൃഷിസ്ഥലത്ത് ചെന്ന് നോക്കിയിരുന്നിട്ട് കാര്യമില്ല നമ്മൾ .
പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?
ആദ്യം അവൻ്റെ ഇഷ്ട്ടം ഇഷ്ട്ടങ്ങൾ ചെറിയ രീതിയിൽ തുടങ്ങി കൊടുക്കും. ആ ഇഷ്ടം നേടുവാൻ കുട്ടി നമ്മളിലേയ്ക്ക് കൂടുതൽ അടുക്കും. അവൻ്റെ ഇഷ്ട്ടം എന്താണോ അത് വഴി പഠിപ്പിക്കാൻ നോക്കും -ഉദാഹരണത്തിന് അവന് കൃഷിയാണ് താല്പര്യം അവന് കണക്കിനാണ് പിറകിൽ ( ചെറിയ കുട്ടി) അത് ഈ കൃഷിസ്ഥലത്ത് കൊണ്ട് വന്ന് ഈസിയായി എണ്ണം പഠിപ്പിക്കാം നമ്മൾ വിത്തുകൾ അവൻ്റെ കൈകളിൽ കൊടുക്കുന്നു. കൃഷിസ്ഥലത്ത് അത്രയും കുഴി കുത്തുന്നു അതിൽ വിത്തുകൾ എണ്ണിയിടുന്നു. തെറ്റുന്നു .വീണ്ടും എണ്ണുന്നു. എപ്പോഴാണോ പഠിക്കുന്നത് അത് വരെ ഈ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. ജീവിതത്തിൽ അത് മറക്കില്ല.
കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?
തീർച്ചയായും. കാരണം ഇന്ന് അവർ മറ്റൊരു ലോകത്താണ് അവനെ ശ്രദ്ധിക്കാൻ ആരും ഇല്ല എന്ന തോന്നൽ നാം ശ്രദ്ധിച്ചാൽ അത് ദേഷ്യവും പിന്നീട് പ്രശ്നങ്ങളിലും എത്തുന്നു – വഴിയരികിൽ പച്ചക്കറി വിത്തുകൾ വിൽപ്പന നടത്തുന്നവനെ പോലെയാണ് – അവൻ്റെ മുന്നിലിരിക്കുന്ന വിത്തുകൾ തീരുക. അത് ഗുണമുള്ളതായാലും ഇല്ലങ്കിലും അവന് പണം മതി
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?
ആ പ്രശനങ്ങൾ എന്താണോ അത് ഇല്ലായ്മ ചെയ്യാൻ ക്ഷമയാണ് ഏറ്റവും വലുത്.
അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
ആദ്യം സാമൂഹ്യക – സാംസ്കാരിക കാരുണ്യ ആരോഗ്യ മേഖലകളിലും പരിസ്ഥിതി, കൃഷി, കല കായിക മേഖലകളിലും പൊതു വിജ്ഞാനം,മോട്ടിവേഷൻ ,കൗൺസിലിംഗ് ക്ലാസുകൾ , കൃത്യനിഷ്ഠത, ക്ഷമ, കർമ്മങ്ങൾ ( എല്ലാ മതങ്ങളുടെയും മതഗ്രന്ഥങ്ങൾ പഠിക്കണം ചെറിയ അറിവെങ്കിലും ) ശേഷം അധ്യാപകരായാൽ സന്തോഷത്തോടെ നമുക്ക് പഠിപ്പിക്കാൻ കഴിയും. ഏത് പ്രശനങ്ങളും നമ്മുടെ മുന്നിൽ എല്ലാം വെറും ഈസിയായിരിക്കും -മണ്ണ് വെള്ളം വളം വിത്ത് ഇതൊന്നും അറിയാത്തവൻ കർഷകനാണ് എന്ന് പറയുന്നതിൽ കാര്യമില്ല.
കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?
കുട്ടികളെ നാം നെഞ്ചോട് ചേർത്ത് പിടിച്ചാൽ തന്നെ അവൻ മിടുക്കനായി പഠിക്കും ഉറപ്പാ . എപ്പോഴും കുറ്റപെടുത്തലുകൾ മാത്രമായാൽ ആ കുടുംബത്തിൽ മാതാപിതാക്കൾ വഴക്കാളികളായാൽ എല്ലാം കഴിഞ്ഞു.
എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?
ഭക്ഷണം കുളി വേണ്ട, ദേഷ്യം, മൗനം, ആരൊടും അടുപ്പമുണ്ടാകില്ല മൊബൈലിൽ കണ്ടത് എന്താണോ ആ പ്രവർത്തനങ്ങൾ അവരുടെ ജീവിതത്തിൽ കാണാം.
പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ
പൊതു വിദ്യാഭ്യാസത്തിൽ ധാരാളം മാറ്റം വരണം
ഇഷ്ടപ്പെട്ട വിനോദം
100 %കൃഷി, പരിസ്ഥിതി പ്രവർത്തനം, ക്ലീനിംഗ്, ജല ശ്രോതസകൾ സംരക്ഷിക്കൽ, മറ്റ് അറിവുകൾ നേടൽ
സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:
എൻ്റെ അധ്യാപക ജീവിതത്തിൽ കുറെ മാറ്റം വന്നതും അറിവ് നേടിയതും പൊതു വിദ്യാഭ്യാസത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയതും ഈ സ്ക്കൂൾ പത്രത്തിലൂടെയാണ്. മൊയ്തീൻ ഷാ സാറിന് ബിഗ് സലൂട്ട്