കെ ആർ ടി എ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു.

കെ ആർ ടി എ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു.
തിരുവനന്തപുരം:
കെ ആർ ടി എ അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എം സ്വരാജ് നിർവഹിച്ചു. 12/1/24 വെള്ളിയാഴ്ച്ച
എകെജി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ ആർ ടി എ സംസ്ഥാന പ്രസിഡണ്ട് സുനിത ആർ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ വിനോദൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജനുവരി 25 ന് പൊതുസമ്മേളനവും ജനുവരി 26ന് പ്രതിനിധി സമ്മേളനവും കൊല്ലത്ത് വെച്ച് നടക്കും.
25ന് രാവിലെ കരുനാഗപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന പതാക ജാഥ സമ്മേളന നഗറിൽ എത്തി പതാക ഉയർത്തും. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും ആരംഭിക്കും. പൊതുസമ്മേളനം ചിന്നക്കടയിലും പ്രതിനിധി സമ്മേളനം കൊല്ലം CITU ഹാളിലും നടക്കും.പ്രതിനിധി സമ്മേളനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പൊതു സമ്മേളനം സ: എം. സ്വരാജും ഉത്ഘാടനം ചെയ്യും.