കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ മെയ് 6  വരെ

April 28, 2022 - By School Pathram Academy

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ മെയ് 6  വരെ

 

ചലച്ചിത്ര പഠനത്തിനു സംസ്ഥാന സർക്കാർ സ്ഥാപിച്ച കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് മെയ് 6  വരെ അപേക്ഷ സ്വീകരിക്കും.

 

വെബ്സൈറ്റ്:

www.krnnivsa.com. പ്രോഗ്രാമുകൾ 2 വർഷം വീതം.

പിജി ഡിപ്ലോമ

1) സ്‌ക്രിപ്‌റ്റ് റൈറ്റിങ് & ഡയറക്‌ഷൻ, 2) എഡിറ്റിങ്, 3) സിനിമറ്റോഗ്രഫി, 4) ഓഡിയോഗ്രഫി; യോഗ്യത: ബിരുദം

ഡിപ്ലോമ:

1) ആക്ടിങ്, 2) അനിമേഷൻ & വിഷ്വൽ ഇഫക്ട്സ്; യോഗ്യത: പ്ലസ്ടു.

മിനിമം മാർക്ക് വ്യവസ്ഥയില്ല. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും 10 സീറ്റ് വീതം. ക്യാംപസിൽ താമസിക്കണം.

2022 ജനുവരി ഒന്നിന് 30 വയസ്സു കവിയരുത്

ഭിന്നശേഷിക്കാർക്കുള്ള 5% കഴിച്ചുള്ള സീറ്റുകളുടെ 40% കേരളീയർക്ക്.

പിഐഒ / ഒസിഐ വിഭാഗക്കാരെയും പരിഗണിക്കുമെങ്കിലും അവർക്കു സംവരണാനുകൂല്യമില്ല.

തിരുവനന്തപുരം, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി മേയ് 29നാണു പ്രവേശനപരീക്ഷ

മികവു കാട്ടുന്നവർക്ക് ഇന്റർവ്യൂവും ഓറിയന്റേഷനും.പിജി ഡിപ്ലോമയ്ക്ക് 1,23,000 രൂപയും ഡിപ്ലോമയ്ക്ക് 1,03,000 രൂപയും വാർഷിക ഫീ പ്രവേശന സമയത്ത് അടയ്ക്കണം. ഇതിൽ 30,000 രൂപ തിരികെക്കിട്ടുന്ന ഡിപ്പോസിറ്റുകളാണ്.

Category: News