കെ.ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന,
കെ.ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 13 മുതല്‍ 16 വരെ
ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിലുണ്ടായിരുന്ന വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തെ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂൺ 13 മുതല്‍ 16 വരെ എറണാകുളം എസ്.ആര്‍.വി.എം.ജി.എച്ച്.എസ്.എസ് ന്‍റെ ഓഡിറ്റോറിയത്തില്‍ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾ അസല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാൾ ടിക്കറ്റ്, കെ.ടെറ്റ് റിസൾട്ട് ഷീറ്റ് മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി പരിശോധനയ്ക്ക് ഹാജരാകണം.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിനു കീഴില്‍ പ്രവർത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗൺസലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആറു മാസമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. ഇന്‍റേൺഷിപ്പും, പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. 18 വയസിനു മേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതല്‍ വിവരങ്ങൾക്ക് 9061355337.
കൂടിക്കാഴ്ച 13 ന്
ജില്ലാ സൈനിക ഓഫീസിൽ മദ്രാസ് റെജിമെൻ്റ് വിമുക്ത ഭടന്മാർക്ക് / ആശ്രിതർക്കുള്ള പ്രശ്നപരിഹാരത്തിനുള്ള കൂടിക്കാഴ്ച ഈ മാസം 13 ന് നടക്കും. പ്രശ്നപരിഹാരം ആവശ്യമുള്ളവർ രാവിലെ 10ന് മുമ്പായി ജില്ലാ സൈനിക ഓഫീസിൽ എത്തിച്ചേരണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484 2422239.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂനിയർ പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സ് ,ഫിസിയോതെറാപ്പിസ്റ്റ് , സൈക്കോളജിസ്റ്റ് , ഹെൽത്ത് വിസിറ്റർ .
യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ അപേക്ഷ ഫോറം മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ജൂൺ 20 22 ന് വൈകിട്ട് നാലിന് . ലേഡീ ഹെൽത്ത് വിസിറ്ററുടെ അപേക്ഷ ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 0484 2354737 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ജോലി ഒഴിവ്
ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു രണ്ടും ഒബിസി വിഭാഗത്തിനു രണ്ടും സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്‍റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമയും ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിംഗ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവയില്‍ എവിടെയെങ്കിലും നാല് വര്‍ഷത്തില്‍ കുറയാതെയുളള സ്റ്റോര്‍ കീപ്പിംഗ് പരിചയം.ശമ്പള സ്‌കെയില്‍ : 23,500 – 77,000 .പ്രായം ജൂൺ ആറ് 2022 ന് 18- 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം ) നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 23- ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍. ഒ .സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
സൗജന്യ കോഴ്സ്
കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുളള സൗജന്യ മൂന്നു മാസത്തെ കോഴ്സായ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്/ഹോസ്പിറ്റാലിറ്റി അസിസ്റ്റന്‍റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. 100 ശതമാനം ജോലി സാധ്യത. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു പാസ്/ഫെയില്‍/ഡിഗ്രി. പ്രായപരിധി 18-35. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ സോഫ്കോൺ ഇന്‍ഡ്യ (പി) ലി, യുവ കേരളം ട്രെയിനിംഗ് സെന്‍റര്‍, അപ്പാഞ്ചിറ, കോട്ടയം എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. ഫോൺ 9747432376, 7306783873.
സ്കോൾ – കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനവും പുനപ്രവേശനവും ജൂൺ 8 മുതൽ
സ്കോൾ-കേരള മുഖേന 2022-23 അധ്യായന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനപ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന 2022 ജൂൺ എട്ട് മുതൽ 22 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന യോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്കോൾ-കേരള വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗ്ഗരേഖയിലും വിശദമാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്‍റൗട്ടും, നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695012 എന്ന വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്ട്രേഡ് തപാൽ മാർഗ്ഗമോ ജൂൺ 25 വൈകിട്ട് അഞ്ചിനകം ലഭിക്കണമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് ജില്ലാ ഓഫീസിലെ 0484-2377537 നമ്പറിൽ ബന്ധപ്പെടുക.
ഓ. ആര്‍. സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍(ഓ.ആര്‍.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയവും പരിശീലന മേഖലയില്‍ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവും.
എം.എസ്.ഡബ്ലു പോലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുതാണ്. സേവനമനോഭാവമുള്ള വോളണ്ടിയറായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരെയാണ് പരിശീലകരായി തെരഞ്ഞെടുക്കുന്നത്. പ്രായ പരിധി 45 വയസ്സില്‍ താഴെ.
താത്പര്യമുള്ള എറണാകുളം ജില്ലക്കാരായ അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ 2022 ജൂണ്‍ 20ന് വൈകിട്ട് 5 മണിക്കകം ലഭ്യമാക്കണം.
ഫോണ്‍- 7907218389, 8304983987.
ക്രീയേറ്റീവ് വെൽത്ത് ത്രൂ മാർക്കറ്റ്’ കോൺഫറൻസ് വെള്ളിയാഴ്ച
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ഡിപ്പാർട്മെന്റ് ‘ക്രീയേറ്റീവ് വെൽത്ത് ത്രൂ മാർക്കറ്റ്’ എന്ന വിഷയത്തിൽ എന്ന വിഷയത്തിൽ കോൺഫറൻസ് സംഘടിപ്പിക്കും. വെള്ളിയാഴ്ച (ജൂൺ 10) വൈകീട്ട് നാലിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ആണ് കോൺഫറൻസ് നടത്തുന്നത്. രാജ്യത്തെ 75 നഗരങ്ങളിൽ ഈ വിഷയത്തിൽ കോൺഫറൻസ് നടത്തും.
എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ബന്ധപ്പെടേണ്ട വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം- 695033 ഫോ: 04712325101 ,മൊബൈല്‍:+91 8281114464 ഇ-മെയില്‍ [email protected], [email protected] അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.
ക്വട്ടേഷന്‍ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഗവ ആശാഭവന്‍ (മെന്‍) സ്ഥാപനത്തിലെ ഓഫീസ് ഉപയോഗത്തിലേക്കായി മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 10000 രൂപയില്‍ താഴെ വിലവരുന്ന സൈക്കിള്‍ അംഗീകൃത കമ്പനികളില്‍ നിന്നോ ഫ്രാഞ്ചൈസികളില്‍ നിന്നോ മുദ്രവച്ച മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 14-ന് ഉച്ചയ്ക്ക് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2428308
എക്കലും മണലും ലേലം ചെയ്യുന്നു
പിറവം മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥലങ്ങളിലായി സംഭരിച്ചിട്ടുളള എക്കലും മണലും ജൂൺ 14-ന് ഉച്ചകഴിഞ്ഞ് രണ്ടിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, എറണാകുളം സിവിൽ സ്റ്റേഷൻ, കാക്കനാട് കാര്യാലയത്തിൽ ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും അനുസരിച്ച് പരസ്യമായി ലേലം ചെയ്യും.
ഈ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 70,300/ രൂപ ആര്‍.എം.എഫ് ശീർഷകത്തിൽ അടച്ച് ചെല്ലാൻ സഹിതം ലേലദിവസം കൃത്യസമയത്ത് തിരിച്ചറിയൽ രേഖയോടുകൂടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നേരിട്ട് ലേലസ്ഥലത്ത് ഹാജരാകണം.
ലേലം ഉറപ്പിച്ച് കിട്ടുന്നവർ മുഴുവൻ തുകയും അടച്ച് ഒരു മാസത്തിനുള്ളിൽ മുഴുവൻ എക്കലും മണലും നീക്കം ചെയ്യേണ്ടതാണ്.
ടെന്‍ഡർ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ ഒരു കാർ വാടകയ്ക്ക് ഓടിക്കുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും റീ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13.കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ ഫോൺ:0484-2237276
മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
സംസ്ഥാന കളിമൺപാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമൺ ഉല്‍പ്പങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കു ന്നതിന്‍റെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂൺ 20. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.keralapottery.org)
ക്വട്ടേഷൻ ക്ഷണിച്ചു
കാക്കനാട് പ്രവർത്തിക്കുന്ന പുരുഷന്മാരുടെ ആശാഭവനിലെ ഓഫീസ് ഉപയോഗത്തിനായി മുതിർന്നവർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പതിനായിരം രൂപയിൽ താഴെ വിലയുള്ള സൈക്കിൾ വാങ്ങുന്നതിന് അംഗീകൃത കമ്പനികളിൽ നിന്നും ഫ്രാഞ്ചൈസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14 ന് ഉച്ചക്ക് 3 മണി. ക്വട്ടേഷൻ തുറക്കുന്ന സമയം : ജൂൺ 15 ന് രാവിലെ 11 മണി. താത്പര്യമുള്ളവർ ക്വട്ടേഷൻ ഈ-മെയിൽ മാർഗ്ഗമോ, തപാൽ മാർഗ്ഗമോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. സൈക്കിളിന്റെ മോഡൽ, സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തണം. ക്വട്ടേഷൻ ഉറപ്പിച്ചു ലഭിക്കുന്ന കമ്പനി അല്ലെങ്കിൽ ഫ്രാഞ്ചൈസി സപ്ലൈ ഓർഡർ ലഭിച്ചു മൂന്നു ദിവസത്തിനകം വിതരണം ചെയ്തില്ലെങ്കിൽ ക്വട്ടേഷൻ അസാധുവാകും.
വിലാസം- സൂപ്രണ്ട്, ഗവ.ആശാഭവൻ(മെൻ), കുസുമഗിരി പി.ഓ കാക്കനാട്, എറണാകുളം 30. ഇ-മെയിൽ- [email protected]
ഫോൺ: 0484 2428308.