കെ പി എസ് ടി എ സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ

June 27, 2024 - By School Pathram Academy

26- O6 -2024 ബുധൻ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന സംസ്ഥാന ഭാരവാഹികളുടെയും, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും,റവന്യൂ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർമാരുടെയും സംയുക്ത യോഗ തീരുമാനങ്ങൾ

1.ഏകപക്ഷീയമായി പ്രഖ്യാപിച്ച അക്കാദമിക് കലണ്ടറിനെതിരെ ജൂൺ 29 ശനിയാഴ്ച ക്ലസ്റ്റർ ബഹിഷ്കരിച്ച് DD ഓഫീസിലേക്ക് നടക്കുന്ന മാർച്ച് വൻ വിജയമാക്കാൻ തീരുമാനിച്ചു.

2. RP മാർ ഉൾപ്പെടെ മുഴുവൻ കെ പി എസ് ടി എ . അംഗങ്ങളും (ഗവൺമെൻറ് മേഖലയിലെ ഡെയിലി വേജ് അധ്യാപകർ ഒഴികെ)ക്ലസ്റ്റർ ബഹിഷ്കരിക്കേണ്ടതും DD ഓഫീസ് മാർച്ചിൽ പങ്കെടുക്കേണ്ടതുമാണ്

3. എല്ലാ ജില്ലകളിലേയും DD , DEO, AEO, HM എന്നിവർക്ക് നേരത്തെ തന്നെ ബഹിഷ്കരണ നോട്ടീസ് നൽകേണ്ടതാണ്.

4. ക്ലസ്റ്റർ ബഹിഷ്കരണവും DD ഓഫീസ് മാർച്ചും വൻ വിജയമാക്കാൻ സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും online / offline യോഗങ്ങൾ വിളിച്ചു ചേർക്കണം.

5. സമരത്തിനെതിരായ എല്ലാ നടപടികളെയും നേരിടാൻ യോഗം തീരുമാനിച്ചു.

6. ജൂലൈ 14ന് എറണാകുളത്ത് വെച്ച് IT, Al RP മാർക്കുള്ള ശില്പശാല നടക്കുന്നു .ഒരു ജില്ലയിൽ നിന്നും അഞ്ചു പേർ ശില്പശാലയിൽ പങ്കെടുക്കണം .പങ്കെടുക്കുന്നവർ laptop കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുന്ന അഞ്ചുപേരുടെ വിവരങ്ങൾ ജൂലൈ 5 നു മുമ്പ് ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്ക് നൽകണം.

7. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ജില്ലകളിലും യൂണിറ്റ് , ബ്രാഞ്ച് , ഉപജില്ലാ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ട് ജൂലായ് 31 ന് മുൻപായി വിദ്യാഭ്യാസ ജില്ലാ ക്യാമ്പ് നടത്തേണ്ടതാണ്

8. ജൂൺ മാസത്തിൽ കെപിഎസ് ടി എ നടത്തിയ മുഴുവൻ സമരങ്ങളെയുംവിജയിപ്പിച്ച എല്ലാ ജില്ലാ കമ്മിറ്റികളെയും സംസ്ഥാന കമ്മിറ്റി അഭിനന്ദിക്കുന്നു .പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി തിരുവനന്തപുരത്ത് നടത്തിയ മാർച്ചിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ച കോഴിക്കോട് ജില്ലയെ സംസ്ഥാന കമ്മിറ്റി പ്രത്യേകം അഭിനന്ദിക്കുന്നു.

 

അഭിവാദനങ്ങളോടെ

കെ. അബ്ദുൾ മജീദ് (സംസ്ഥാന പ്രസിഡണ്ട്)

പി.കെ അരവിന്ദൻ (സംസ്ഥാന ജനറൽ സെക്രട്ടറി)

വട്ടപ്പാറ അനിൽ കുമാർ (സംസ്ഥാന ട്രഷറർ)

 

 

 

 

Category: News