കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഭിന്ന ശേഷിക്കാർക്കും അംഗപരിമിതർക്കും ഇനി മുതല്‍ UDID കാര്‍ഡ് ആവശ്യമാണ്. എന്താണ് UNIQUE DISABILITY ID കാര്‍ഡ്…?
UNIQUE DISABILITY ID
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഭിന്ന ശേഷിക്കാർക്കും അംഗപരിമിതർക്കും ഇനി മുതല്‍ UDID കാര്‍ഡ് ആവശ്യമാണ്.
എന്താണ് UNIQUE DISABILITY ID കാര്‍ഡ്…?
ഭിന്നശേഷിക്കര്‍ക്കായി/വൈകല്യം അനുഭവിക്കുന്നവര്‍ക്കായി കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറാക്കിയിരിക്കുന്ന ഒരു പ്രത്യേക ഐഡി കാര്‍ഡ് ആണ് UDID അഥവാ
യുണീക്ക് ഡിസബിലിറ്റി കാര്‍ഡ്. വൈകല്യം അനുഭവിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഒരു കാർഡ് വഴി ലഭ്യമാക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ ഒരു പദ്ധതി കൊണ്ട് വന്നത്
ആര്‍ക്കൊക്കെ ലഭിക്കും?
( ഭിന്നശേഷിയുള്ളവര്‍ക്ക് / അംഗപരിമിതര്‍ക്ക്)
1. തളര്‍വാതം
2. കാഴ്ച ശക്തി നിശ്ചിത പരിധിയിൽ കുറവുള്ളവർ
3. ചലനേന്ദ്രിയങ്ങൾക്ക് വൈകല്യം (loco-motor Disability )
4. കുഷ്ട രോഗം (leprosy)
5. മാനസിക വളര്‍ച്ച കുറവ്
6. മനോരോഗം
7. കേൾവി കുറവ്
8. വളര്‍ച്ച മുരടിപ്പ് (Dwarfism)
9. അപസ്മാരം , അല്‍ഷിമേഷ്‌സ് രോഗം,വിറവാതം (Parkinson) ,പ്രയാസകരമായ മറ്റു neurological കണ്ടീഷൻ അനുഭവിക്കുന്നവർ
10. Hemophilia
11.ശരീരത്തിന്‍റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ (sclerosis)
12. സംസാര ശേഷിക്കുറവ്
13. Thalassemia – Blood ൽ ഉണ്ടാകുന്ന അസുഖം
തുടങ്ങിയ രോഗങ്ങള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ പെടും
🔷 രേഖകളാണ് വേണ്ടത്…?
1. ഫോട്ടോ
2. വെള്ള പേപ്പറിൽ ഉള്ള ഒപ്പ്
3. അഡ്രസ് പ്രൂഫ്
4. ആധാർ കാർഡ്
5. Blood Group
6. നിലവിൽ വൈകല്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടങ്കിൽ അത് കരുതുക.
7. ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍