കേരളത്തിലും കുരങ്ങ് പനിയെന്ന് സംശയം;സാംപിളുകള്‍ പരിശോധനക്ക് അയച്ചു

July 14, 2022 - By School Pathram Academy

കേരളത്തിലും കുരങ്ങ് പനിയെന്ന് സംശയം;സാംപിളുകള്‍ പരിശോധനക്ക് അയച്ചു

 

തിരുവനന്തപുരം:കേരളത്തില്‍ കുരങ്ങ് പനിയെന്ന് സംശയം. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ കുരങ്ങ് പനി ലക്ഷണങ്ങളുമായി ചികില്‍സയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

പ്രാഥമിക പരിശോധനയില്‍ കുരങ്ങ് പനി ആണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് രോഗിയുടെ സാംപിള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും. മൂന്നു ദിവസം മുമ്പ് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് എത്തിയ ആളിലാണ് കുരങ്ങ് പനി ലക്ഷണങ്ങള്‍ കണ്ടത്.പനിയും ശരീരത്തില്‍ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാ ക്കുകയായിരുന്നു. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയ ഒരാളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കുരങ്ങ് പനി ബാധിതരില്‍ മരണനിരക്ക് വളരെ കുറവാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ശരീരശ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നതൈന്നും അതിനാല്‍ അടുത്ത ബന്ധമുള്ളവരിലേക്ക് മാത്രമാണ് പകരാന്‍ സാധ്യതയുള്ളതെന്നും വ്യക്തമാക്കി. ലക്ഷണമുള്ള ആള്‍ക്ക് വീട്ടുകാരുമായി മാത്രമാണ് ബന്ധമുള്ളതെന്നും മന്ത്രി പറഞ്ഞു.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More