കേരളത്തിലെത്തിയതാണ് പശ്ചിമബംഗാളിൽ നിന്ന് ഈ കൊച്ചുമിടുക്കൻ. പേര് അഭിനാഷ് ഛേത്രി. ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയമാണ് അഭിനാഷ് സ്വന്തമാക്കിയിരിക്കുന്നത്…

June 22, 2022 - By School Pathram Academy

അഞ്ചുവർഷം മുമ്പ് കേരളത്തിലെത്തിയതാണ് പശ്ചിമബംഗാളിൽ നിന്ന് ഈ കൊച്ചുമിടുക്കൻ. പേര് അഭിനാഷ് ഛേത്രി. ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയമാണ് അഭിനാഷ് സ്വന്തമാക്കിയിരിക്കുന്നത്.

അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി സയന്‍സ് ആണ് അഭിനാഷ് പഠിച്ചത്.

എല്ലാ വിഷയത്തിലും ഈ കൊച്ചു മിടുക്കൻ എ പ്ലസും സ്വന്തമാക്കി. ഡോക്ടറാകുക എന്നതാണ് അഭിനാഷിന്റെ സ്വപ്നം. അതിനായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള തിരക്കിലാണ്.

പശ്ചിമബംഗാളിലെ അലിപ്പുര്‍ സ്വദേശി ഗീതാ ഛേത്രിയുടെ മകനാണ് അഭിനാഷ്. സഹോദരി പൂജയെ വിവാഹം കഴിപ്പിച്ചത് കേരളത്തിലേക്കാണ്.

ഫോര്‍ട്ട് കൊച്ചിയില്‍ ഹോട്ടല്‍ നടത്തുന്ന അമ്പലപ്പുഴ കോമന മനുഭവനില്‍ ശരത് അശോകാണ് വിവാഹം ചെയ്തത്. ആറുവര്‍ഷംമുന്‍പ് ശരത്താണ് അഭിനാഷിനെ പഠനത്തിനായി അമ്പലപ്പുഴയിലെത്തിച്ചത്. ആദ്യം അമ്പലപ്പുഴ മരിയാ മോണ്ടിസറി സ്‌കൂളിലായിരുന്നു പഠനം. പിന്നീട്, അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്.

പ്ലസ് ടുവിൽ മാത്രമല്ല പത്താംക്ലാസിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.

ബംഗാളിൽ നിന്നായതുകൊണ്ട് മലയാളം അറിയില്ല എന്ന് കരുതരുത്. മലയാളത്തിലും പുലിയാണ് അഭിനാഷ്. നന്നായി പഠിച്ച് തന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി പ്രയത്നിക്കണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. പശ്ചിമ ബംഗാളിൽ നിന്നെത്തിയ മലയാളികളുടെ പ്രിയപ്പെട്ട അഭിനാഷിന് ആശംസകൾ അറിയിക്കുകയാണ് ആളുകൾ.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More