കേരളത്തില്‍ നിലവിലുള്ള തൊഴില്‍നികുതി സ്ലാബ് ഇതാണ്

January 31, 2022 - By School Pathram Academy

തൊഴില്‍നികുതി (Profession Tax).

വരുമാനത്തിന്റെ ഒരു ശതമാനം/ഒരു ശതമാനത്തിൽ താഴെ ആണ് തൊഴിൽനികുതി നിരക്ക്. അടിസ്ഥാനശമ്പളത്തോടൊപ്പം ഡി.എ, ബോണസ്, ലീവ് സറണ്ടര്‍, കുടിശിക തുക ലഭിച്ചിട്ടുണ്ടെങ്കില്‍ അതും ചേര്‍ന്നതാണ് വരുമാനം. HRA, മറ്റ് അലവൻസുകൾ എന്നിവ പരിഗണിക്കേണ്ടതില്ല.

കേരളത്തില്‍ നിലവിലുള്ള തൊഴില്‍നികുതി സ്ലാബ് ഇതാണ്.

ആറു മാസത്തെ വരുമാനം

12000 മുതല്‍ 17999 വരെ 120 രൂപ

18000 29999 180

30000 44999 300

45000 59999 450

60000 74999 600

75000 99999 750

100000 124999 1000

125000 മുകളില്‍ 1250 രൂപ.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഈടാക്കുന്ന ഈ നികുതിയുടെ സാമ്പത്തിക വർഷത്തിലെ ആദ്യഗഡു സെപ്റ്റംബർ 30 ന് മുന്‍പും രണ്ടാമത്തേത് മാർച്ച്‌ 31 ന് മുന്‍പും അടയ്കണം [അടയ്ക്കേണ്ട അവസാന തീയതി 12-6-2008 ലെ ഭേദഗതി പ്രകാരം മാറ്റിയെങ്കിലും ഇപ്പോഴും പലയിടങ്ങളിലും സെക്രട്ടറി നൽകുന്ന നോട്ടീസിൽ പറയുന്നത് ആഗസ്റ്റ് /ഫെബ്രുവരിക്ക് മുമ്പ് അടയ്ക്കണം എന്നാണ്.]

ജോലിയില്‍ നിന്ന് (ആറുമാസം 12000 രൂപയോ അതില്‍ കൂടുതലോ) വരുമാനമുള്ള എല്ലാവര്‍ക്കും തൊഴില്‍നികുതി ബാധകമാണ്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ, വക്കീൽ, കൺസൾട്ടന്റ് തുടങ്ങിയവർക്കും തൊഴില്‍നികുതി ബാധകമാണ്.

(ഭിന്നശേഷിക്കാർ, മുതിര്‍ന്ന പൌരന്‍ തുടങ്ങിയ ഇളവുകള്‍ ലഭ്യമാണ്.)

വളരെക്കാലമായി കേരളത്തില്‍ തൊഴില്‍നികുതി വര്‍ധിപ്പിച്ചിട്ടില്ല. 2004 മുതല്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തൊഴില്‍നികുതി ഒരേ നിരക്കിലാണ്. നിലവിലെ നിയമപ്രകാരം വാങ്ങാവുന്ന ഉയര്‍ന്ന നികുതി 34 വർഷം മുമ്പ് നിശ്ചയിച്ച 2500 രൂപയാണ്(പ്രതിവര്‍ഷം). ഇത് 12000 രൂപയായി വര്‍ധിപ്പിക്കണമെന്ന് അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാർശ ചെയ്തിരുന്നുവെങ്കിലും തീരുമാനമൊന്നും ആയില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 276 ക്ലോസ് 2 ഭേദഗതിയിലൂടെയേ ഇത് സാധ്യമാകൂ. 1988 ലെ അറുപതാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇപ്പോഴത്തെ 2500 രൂപ എന്ന പരമാവധി തുക നിശ്ചയിച്ചത്.

തൊഴില്‍നികുതി പൂര്‍ണമായും ആദായനികുതി മുക്തമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തൊഴില്‍നികുതി ഈടാക്കുന്നില്ല. കേരളവും തമിഴ്നാടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് തൊഴിൽ നികുതി ഈടാക്കുന്നത്.