കേരളത്തിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്
പത്തനംതിട്ട∙ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചു. യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചയാൾ യുകെയിൽനിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്. എത്തിയതിന്റെ രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസലേഷനിലേക്കു മാറ്റി.